പ്രതീകാത്മക ചിത്രം 
Kerala

സ്ഥാനക്കയറ്റത്തിന് മത്സരപ്പരീക്ഷ;  പ്രത്യേക ഇ-അഡ്മിനിസ്‌ട്രേഷന്‍ സെല്‍ വേണം; സെക്രട്ടേറിയറ്റ് ഭരണം അടിമുടി പരിഷ്‌കരിക്കണം; ശുപാര്‍ശ

സെന്തില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഭരണം അടിമുടി പരിഷ്‌കരിക്കണമെന്ന് സെന്തില്‍ കമ്മിറ്റി. സര്‍ക്കാരിന് സെക്രട്ടറിതല കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. സ്ഥാനക്കയത്തിറ്റിന് മത്സരപരീക്ഷ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാരില്‍ ഇഭരണം കാര്യക്ഷമമാക്കാനായി വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷനുകളെ അടക്കം നിയമിക്കണമെന്ന നിരവധി നിര്‍ദേശങ്ങളും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ-ഭരണ പരിഷ്‌ക്കാരം പഠിക്കാനായാണ് റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഎസ് സെന്തില്‍ അധ്യക്ഷനായ സമിതിയെ നിയമിച്ചത്. അടിമുടിയുള്ള ഭരണ പരിഷ്‌കാരമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇഭരണം കാര്യക്ഷമാക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐടി വിദഗ്ധരെ നിയമിക്കണം. എല്ലാ വകുപ്പുകളിലും ഈ അഡ്മിനിസ്‌ട്രേഷന്‍ സെല്‍ രൂപികരിക്കണം. നേരത്തെ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് നിരീക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേകസമിതി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ്രിതനിയമനമായാലും സ്‌പോര്‍ട്‌സ് ക്വാട്ടയായാലും അവരുടെ പ്രോബേഷന് മത്സരപരീക്ഷ പാസായിരിക്കണം. നിലവിലെ നിയമനരീതി മാറ്റണം. സ്‌പെഷ്യല്‍ സെക്രട്ടറി തസ്തികയിലെത്താന്‍ സര്‍വീസ് ആണ് നിലവിലെ മാനദണ്ഡം. എന്നാല്‍  അഭിമുഖ പരീക്ഷയും ടെസ്റ്റ് നടത്തിയ ശേഷമായിരിക്കണം പുതിയ നിയമനമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

SCROLL FOR NEXT