VT Balram ഫെയ്‌സ്ബുക്ക്
Kerala

ബിഹാര്‍ പോസ്റ്റ് വിവാദം: വി ടി ബല്‍റാം കെപിസിസി സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു

വി ടി ബല്‍റാമിന്റെ പിൻമാറ്റം ബിഹാര്‍ - ബീഡി പോസ്റ്റര്‍ വിവാദത്തിന് പിന്നാലെ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് കേരള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് മുന്‍ എംഎല്‍എ വി ടി ബല്‍റാം. പോസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും, പിഴവ് സംഭവിച്ചിട്ടുണ്ടെന്നുമുള്ള കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ബല്‍റാം സ്ഥാനമൊഴിഞ്ഞത്.

പുകയില ഉല്‍പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റ്. 'ബീഡിയും ബിഹാറും തുടങ്ങുന്നത് ബിയില്‍ നിന്നാണ്' എന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം. വിഷയം ബിജെപി രാഷ്ട്രീയമായി ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. ബിഹാറിനെ ഇകഴ്ത്തിക്കാട്ടുന്നു എന്ന നിലയില്‍ ആയിരുന്നു ബിജെപി വിഷയം ചര്‍ച്ചയാക്കിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വിഷയം ചര്‍ച്ചയാകുമെന്ന നിലയുണ്ടായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയൊഴിയാന്‍ നേരത്തെ തീരുമാനിച്ചതാണെന്നാണ് വി ടി ബല്‍റാമിന്റെ വിശദീകരണം. സ്ഥാനം ഒഴിഞ്ഞതിന് പോസ്റ്റുമായി ഇതിനും ബന്ധമില്ലെന്നും ബല്‍റാം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, സോഷ്യല്‍ മീഡിയ വിങ് പുനഃസംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും വിവാദ പോസ്റ്റര്‍ തന്റെ അറിവോടെ അല്ല വന്നത് എന്ന് വി ടി ബല്‍റാം അറിയിച്ചിരുന്നു എന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

Former MLA VT Balram has resigned from the social media wing of the Congress Kerala after a post shared on social media mocking the GST reform became controversial.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT