പ്രതീകാത്മക ചിത്രം 
Kerala

ശമ്പളം നൽകിയില്ല, കരാറുകാരന്റെ പല്ലിടിച്ച് കൊഴിച്ച് തൊഴിലാളി

ഇയാളുടെ മുൻനിരയിലെ നാല് പല്ലുകളാണ് നഷ്ടപ്പെട്ടു. അഞ്ചാമതൊന്ന് ഇളകിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മറയൂർ: ശമ്പളം നൽകിയില്ലെന്ന് ആരോപിച്ച് തൊഴിലാളി കരാറുകാരന്റെ പല്ലിടിച്ച് കൊഴിച്ചു. ടൈൽ പണി ചെയ്തതിന്റെ ശമ്പളം നൽകിയില്ലെന്ന് പറഞ്ഞ് പുതുവൈപ്പ് സ്വദേശി അരുൺ(29)ആണ് കരാറുകാരനെ മർദിച്ചത്.

മൂന്നാർ പഞ്ചായത്തിൽ ലക്കം കോളനി സ്വദേശി രമേശ് കണ്ണൻ(36) ആണ് പരിക്കേറ്റത്. ഇയാളുടെ മുൻനിരയിലെ നാല് പല്ലുകളാണ് നഷ്ടപ്പെട്ടു. അഞ്ചാമതൊന്ന് ഇളകിയിരിക്കുകയാണ്. സംഭവത്തിൽ അരുണിനെ മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. 

പണിയെടുത്തതിന്റെ 10,000 രൂപ രമേശ് കണ്ണൻ തരാനുണ്ട് എന്നു പറഞ്ഞാണ് തർക്കമുണ്ടായത്. പിന്നാലെ കയ്യാങ്കളിയിലെത്തി. പരിക്കേറ്റ രമേശിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT