വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ് 
Kerala

വാളയാര്‍ കേസ്: കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ; കുറ്റപത്രം സമര്‍പ്പിച്ചു

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടികളുടേത് ആത്മഹത്യയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പറയുന്നു. 

കേസില്‍ നേരത്തെ പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ ബലാത്സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ, പട്ടിക ജാതി,പട്ടിക വര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

ആദ്യം മരിച്ച പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നല്‍ മധു, ഷിബു, മധു എന്നിവരാണ് കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുട്ടികളുടേത് കൊലപാതകമാണെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍