പ്രതീകാത്മക ചിത്രം 
Kerala

വാളയാർ കേസ്; അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച സിബിഐ തീരുമാനം ഇന്ന് 

വാളയാർ കേസ്; അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച സിബിഐ തീരുമാനം ഇന്ന് 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ‌‌വാളയാർ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. വാളയാറിൽ രണ്ട് പെൺകുട്ടികൾ വീടിനുളളിൽ തൂങ്ങി മരിച്ച സംഭവത്തിലാണ് അന്വേഷണം. 

കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറി സംസ്ഥാന സർക്കാ‍ർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സിബിഐ ഔദ്യോഗികമായി കേസ് ഏറ്റെടുത്തിട്ടില്ല. 

സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. വാളയാറിൽ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒൻപത് വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്