വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന പ്രതീകാത്മക സമരത്തിൽ നിന്ന്- ഫോട്ടോ/എ സനേഷ്- എക്സ്പ്രസ് 
Kerala

വാളയാര്‍ പീഡനക്കേസ്; രണ്ട് പ്രതികള്‍ റിമാന്‍ഡില്‍, ഒരാളുടെ ജാമ്യം തുടരും

വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തു. പാലക്കാട് പോക്‌സോ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതിയുടെ ജാമ്യം തുടരും. വിട്ടയച്ചതിന്റെ രേഖകളുമായി ജയില്‍ സൂപ്രണ്ട് നാളെ കോടതിയില്‍ ഹാജരാകണം. 

വാളയാര്‍ കേസില്‍ പ്രതികള്‍  ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍പ്രകാരമാണ് മൂന്നു പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരായത്.

തുടരന്വേഷണത്തിനുള്ള അപേക്ഷ പ്രത്യേക അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇതു സംബന്ധിച്ചുള്ള വാദവും 22ന് തുടങ്ങും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം