ടെലിവിഷന്‍ ചിത്രം 
Kerala

കൊച്ചിയില്‍ മതില്‍ ഇടിഞ്ഞുവീണ് അപകടം; ഒരാള്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി

ഓട വൃത്തിയാക്കാനെത്തിയ തൊഴിലാളികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കലൂരില്‍ കെട്ടിടത്തിന്റെ മതിലിടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ചത്. മതിലിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി ധന്‍പാതാണ് മരിച്ചത്. 

ഓട വൃത്തിയാക്കാനെത്തിയ തൊഴിലാളികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മരിച്ച തൊഴിലാളി മതിലിന് അടിയിലായിരുന്നു. കൊച്ചി കോര്‍പ്പറേഷന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ ഓട വൃത്തിയാക്കാന്‍ എത്തിയത്. 

ഷേണായിസ് ക്രോസ് റോഡിലാണ് അപകടം നടന്നത്. മതിലിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

SCROLL FOR NEXT