വത്സല 
Kerala

നടപ്പാതയിലേക്ക് വീടിന്റെ മതിൽ ഇടിഞ്ഞുവീണു; വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പെയ്‌ത മഴയിലാണ്‌, സിമന്റുകട്ടകൾകൊണ്ട്‌ കെട്ടിയ മതിൽ ഇടിഞ്ഞത്‌

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം; വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴിയിൽ വത്സല (64)യാണ്‌ മരിച്ചത്‌. കോട്ടയം ബേക്കർ ജങ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. 

നടപ്പാതയിലൂടെ വത്സല പോകുന്നതിനിടെ ബേക്കർ ജങ്‌ഷനിൽ വൈഡബ്ല്യുസിഎക്ക് എതിർവശത്ത്‌ റോഡരികിലെ സ്വകാര്യവ്യക്തിയുടെ മതിലാണ് ഇടിഞ്ഞുവീണത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പെയ്‌ത മഴയിലാണ്‌, സിമന്റുകട്ടകൾകൊണ്ട്‌ കെട്ടിയ മതിൽ ഇടിഞ്ഞത്‌. ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ്‌ വത്സലയുടെ ദേഹത്തേക്ക് ‌പതിച്ചു. സംഭവം കണ്ടവർ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിച്ചു.

എട്ടടിയോളം ഉയരമുള്ള മതിലായിരുന്നു. 15 അടിയോളം നീളത്തിലാണ്‌ ഇടിഞ്ഞത്‌. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി നടപ്പാതയിലെ കല്ലുകൾ നീക്കി. കോട്ടയം വെസ്റ്റ്പോലീസും സ്‌ഥലത്തെത്തിയിരുന്നു. വെസ്‌റ്റ്‌ പോലീസ്‌ കേസെടുത്തു. തലക്കേറ്റ പരിക്കാണ്‌ മരണകാരണമെന്നാണ്‌ നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT