വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു  എക്‌സ്പ്രസ്
Kerala

പൂര്‍വികര്‍ വിലകൊടുത്ത് വാങ്ങിയ സ്വത്ത്; മുനമ്പത്ത് കുടിയിറിക്ക് ഭീഷണി നേരിടുന്നവര്‍ക്കൊപ്പമെന്ന് ബിജെപി

2013ല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വഖഫ് നിയമമാണ് ഈ പ്രശ്‌നങ്ങളുടെ കാതല്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്ന് തലമുറകളായി മുനമ്പത്ത് പൂര്‍വികര്‍ വിലകൊടുത്ത് വാങ്ങിയ സ്ഥലത്തുനിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും സംരക്ഷണം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോര്‍ഡ് ഓഫീസിലേക്ക് ന്യൂനമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കോണ്‍ഗ്രസും പ്രതിപക്ഷ നേതാവും പ്രശ്‌നം പരിഹരിക്കുമെന്നാണ് പറയുന്നത്. 2013ല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വഖഫ് നിയമമാണ് ഈ പ്രശ്‌നങ്ങളുടെ കാതല്‍. മതതത്തിന്റെ പേരില്‍ മതനേതാക്കളും കോണ്‍ഗ്രസ് നേതാക്കളും വഖഫ് സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ നിന്ന് വിശ്വാസികളെ സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ വഖഫ് നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ വലിയ ഭൂരിപക്ഷത്തോടെ പാസായി നിയമമാകുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് 'തിരുവോണം'

ഇന്ന് പൊന്നോണം, ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്ക്, തിരുവോണം മഴയിൽ മുങ്ങും?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'അഹങ്കാരത്തിന് മേൽ വിനയത്തിന്റെ വിജയം', ത്രിവിക്രമൻ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് മഹാവിഷ്ണു; വാമനാവതാരത്തിന്റെ സന്ദേശം എന്ത്?

6, 6, 6, 6, 6, 6, 6 'മിന്നൽ സെഞ്ച്വറി', മുഹമ്മദ് അസ്ഹറുദ്ദീൻ 'ദി സൈലന്റ് കില്ലർ'!

മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രം, ശുഭകാര്യങ്ങൾക്ക് അനുയോജ്യം; അറിയാം തിരുവോണം നാളിന്റെ പ്രത്യേകതകൾ