പിഎംഎ സലാം 
Kerala

ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല; പിണറായി കള്ളം പറയുന്നു: പിഎംഎ സലാം

വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നാല് കേസുകളാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തള്ളി മുസ്ലിം ലീഗ്. ബോര്‍ഡിന് കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പിണറായിയുടെ ആരോപണം തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പ്രതിപക്ഷ നേതാവ് കള്ളംപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാം എന്ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നാല് കേസുകളാണുള്ളത്. ഷിയാ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. ബോറ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്.

മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ല, സാങ്കേതികമായി ബോര്‍ഡിന്റെ രൂപീകരണം തെറ്റാണ് എന്ന് പറഞ്ഞ ഒരു കേസ് ഉണ്ട്. രണ്ട് അമുസ്ലിം പ്രതിനിധികളെ വെച്ചിട്ടില്ല എന്ന് പറഞ്ഞ് ഷോണ്‍ ജോര്‍ജ് കൊടുത്ത കേസും ഉണ്ട്. ഇത് നാലും ഒന്നിച്ച് പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ ആരംഭിച്ചത്.

സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചിട്ടല്ലാ രൂപീകരണം എന്നാണെങ്കില്‍ അത് പരിശോധിക്കാം എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അല്ലാതെ രണ്ട് അമുസ്ലിംകളെ വെച്ചോളാമെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടത് സംബന്ധിച്ച് സുപ്രിം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വിധികളൊക്കെ വരാനുണ്ട്. അതിനനുസൃതമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് അനുസരിച്ചുള്ള തീരുമാനങ്ങള്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

Waqf board issue: Pinarayi Vijayan is lying: PMA Salam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ല'; കപ്പൽ നിർമ്മാണ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

"എംപുരാൻ' ബഡ്ജറ്റ് വച്ച് നോക്കിയാൽ നിർമാതാവിന് നഷ്ടമായിരുന്നു; നന്നായി ഓടിയിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പടമായി മാറിയേനെ'

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റുകളിൽ ലഭ്യമായി

കൊക്കെയ്ൻ, തോക്ക്, സെക്സ് റാക്കറ്റ്...! ആരാണ് ലോകകപ്പ് ഫൈനൽ റഫറി വിൻസിച്?

രാത്രികാല പവർകട്ട്; ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് രോഗിക്ക് ദാരുണാന്ത്യം, കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം