ശ്രീജ. എസ് 
Kerala

60 ലക്ഷത്തിന്റെ കടബാധ്യത?; ആര്യനാട് പഞ്ചായത്തംഗം ജീവനൊടുക്കി, സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്

ശ്രീജ മൂന്നു മാസം മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് യുഡിഎഫ് പഞ്ചായത്തംഗം മരിച്ച നിലയില്‍. കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജ. എസ്(48) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു സൂചന. ശ്രീജ മൂന്നു മാസം മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലര്‍ ശ്രീജയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 60 ലക്ഷത്തോളം രൂപ നാട്ടുകാരില്‍ നിന്ന് വാങ്ങിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു.

ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ പരാമര്‍ശമുണ്ടായെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

 Ward member found died in Aryanadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റെഡ് അലര്‍ട്ട്: കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

331 റൺസ് അടിച്ചെടുത്തിട്ടും കേരളം തോറ്റു; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്വാർട്ടറിൽ വീണു

'കുഴലൂതി' ലോകകപ്പ് ആഘോഷിക്കേണ്ട, 'വുവുസേല'യ്ക്കും ഫിഫ വിലക്ക്!

ഞങ്ങളുടെ എഐ മോഡലുകൾ നിങ്ങളുടേതിൽ നിന്ന് വേറിട്ടുനിൽക്കും; ആന്ത്രോപിക്കിനും ഓപ്പൺഎഐക്കും മുന്നറിയിപ്പുമായി മെറ്റയുടെ അലക്സാണ്ടർ വാങ്

എടവകയിലെ യുവതിയുടെ മരണം: ഭർത്താവിനെതിരെ കുടുംബത്തിന്റെ പരാതി

SCROLL FOR NEXT