Idukki dam ഫയല്‍ ചിത്രം
Kerala

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു; ഇപ്പോഴുള്ളത് 2335 അടി വെള്ളം

ആകെ സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ഇപ്പോഴുള്ളത് 2335 അടി വെള്ളം മാത്രമാണ്. ആകെ സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പത്തടി വെള്ളം കുറവാണ്.

മുന്‍വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ചെറിയ വേനല്‍മഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയരാന്‍ സഹായകമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

ചൂട് കടുത്തതോടെ ബാഷ്പീകരണ തോതും കൂടിയിട്ടുണ്ട്. അതും ജലനിരപ്പ് താഴാന്‍ ഇടയാക്കിയിട്ടുണ്ട്. ശരാശരി 10 മുതല്‍ 11 മില്യണ്‍ യൂണിറ്റ് വരെ വൈദ്യുതിയാണ് ഇപ്പോള്‍ ഡാമില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. സാധാരണ മെയ് മാസത്തിലാണ് ഇത്രത്തോളം ജലനിരപ്പ് താഴാറുള്ളതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

The water level in Idukki Dam has decreased. Currently, there is only 2335 feet of water

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT