മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍ 
Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു; 138.95 അടിയായി 

നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്പില്‍വേ ഷട്ടര്‍ അടച്ച മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് സ്പില്‍വേ ഷട്ടര്‍ അടച്ച മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. നിലവില്‍ 138.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. 

വൈഗാ ഡാം നിറഞ്ഞതിനാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തി്‌ന്റെ അളവ് കുറച്ചേക്കും. ഇതോടെ മഴ കുറഞ്ഞാലും ഉടന്‍ തന്നെ ജലനിരപ്പ് കാര്യമായി കുറയാനുള്ള സാധ്യത കുറവാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് 138.50 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നതോടെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകളും തമിഴ്‌നാട് അടച്ചിരുന്നു. നീരൊഴുക്ക് കുറഞ്ഞപ്പോഴാണ് ഷട്ടര്‍ അടയ്ക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ