ഉരുള്‍പൊട്ടലില്‍ മരിച്ച തിരിച്ചറിയാത്തവരുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നു ടിപി സൂരജ്
Kerala

ഏഴാം നാള്‍ അവര്‍ ഒന്നിച്ചു മടങ്ങി; അന്തരീക്ഷത്തില്‍ സര്‍വമത പ്രാര്‍ഥനകള്‍; കൂട്ട സംസ്കാരത്തിനിടെ കനത്ത മഴ; വീഡിയോ

ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മണ്ണില്‍ പുതഞ്ഞുപോയ നാട്ടില്‍, ജാതിമത ഭേദമില്ലാതെ അവര്‍ മണ്ണിനോട് ചേര്‍ന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്.പുത്തുമലയിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ചപ്പോള്‍ നാടാകെ ഒന്നാകെ വിട നല്‍കാന്‍ എത്തി. സംസ്കാരത്തിനിടെ കനത്ത മഴ പെയ്തപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ ഉയര്‍ത്തിടിച്ചാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്.

കൂട്ടസംസ്‌കാരത്തിന്റെ ആദ്യദിനമായ ഞായറാഴ്ച തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് മൃതദേഹങ്ങളും തിരിച്ചറിയപ്പെടാതെ പോയ 88 ശരീരഭാഗങ്ങളും സംസ്‌കരിച്ചിരുന്നു. ചാലിയാറില്‍നിന്നും ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നുമായി ലഭിച്ച മൃതദേഹങ്ങളാണ് ഞായറാഴ്ച സംസ്‌കരിച്ചത്.

വിവിധ മതങ്ങളുടെ പ്രാര്‍ഥനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.

ഓരോ ശരീരഭാഗവും പ്രത്യേകം പെട്ടികളിലാക്കിയാക്കിയാണ് സംസ്‌കരിച്ചത്. സംസ്‌കരിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിരുന്നു. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്തത്തില്‍ ഇതുവരെ 391 പേര്‍ മരിച്ചെന്നാണു കണക്ക്. 180പേരെ കാണാനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാംപുകളിലായി 8246 പേരുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT