Muttil tree theft 
Kerala

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

ലക്ഷങ്ങൾ വിലമതിക്കുന്ന സംരക്ഷിത മരം മുറിച്ചത് സർക്കാർ നോട്ടീഫൈ ചെയ്ത ഭൂമിയിൽ നിന്ന്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മീനങ്ങാടി: സംസ്ഥാനത്തെയാകെ പിടിച്ചുലച്ച പഴയ മരംമുറി വിവാദങ്ങൾക്ക് പിന്നാലെ വയനാട് മുട്ടിലിൽ വീണ്ടും ലക്ഷങ്ങൾ വിലമതിക്കുന്ന സംരക്ഷിത ഈട്ടിമരം അനധികൃതമായി മുറിച്ചുകടത്താൻ ശ്രമം. സംഭവത്തിൽ മുട്ടിൽ, കൽപ്പറ്റ സ്വദേശികളായ നാലംഗ സംഘത്തെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ. അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ ഇ.പി. റസാഖ് (39), കൽപ്പറ്റ കൈനാട്ടി അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല മൂവട്ടിക്കുന്ന് മണലുംപുറത്ത് വീട്ടിൽ രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പൊലീസ് സംഘം പിടികൂടിയത്.

നാട്ടുകാർ ഇടപെട്ടു; കള്ളക്കടത്ത് പൊളിഞ്ഞു

മുട്ടിൽ നോർത്ത് വില്ലേജിലെ 644/6-2 സർവേ നമ്പറിൽ ഉൾപ്പെട്ട സ്വകാര്യ ഭൂമിയിൽ നിന്നുമാണ് സർക്കാർ പ്രത്യേകമായി നോട്ടീഫൈ ചെയ്തിട്ടുള്ള അതീവ വിലപിടിപ്പുള്ള വലിയ ഈട്ടിമരം പ്രതികൾ മുറിച്ചുമാറ്റിയത്. ഏകദേശം 70 അടിയോളം നീളമുള്ള മരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചത്.

മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെടുകയും മരം കൊണ്ടുപോകുന്നത് തടഞ്ഞ് വിവരം മീനങ്ങാടി പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലമുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പൊലീസ് സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Reviving concerns over forest resource depletion, the Meenangadi police have arrested a four-member gang for illegally felling and attempting to smuggle a massive, high-value rosewood (Veetti) tree from Muttil in Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റഷ്യന്‍ ബീച്ചില്‍ യുക്രൈയ്ന്‍ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ഡിസംബര്‍ 31വരെ മാത്രം; അറിയാം ആധാറുമായി ബന്ധപ്പെട്ട സൗജന്യ സേവനങ്ങള്‍

ബാബറി മസ്ജിദ് അന്വേഷണ കമ്മീഷന്‍; ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അന്തരിച്ചു

സുഗതന് അനുകൂലമായ കത്ത്: തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി പി ചിത്രയ്ക്ക് സസ്‌പെന്‍ഷന്‍