അഷ്റഫ് വിഡിയോ സ്ക്രീൻഷോട്ട്
Kerala

മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി; 15 പേർ അറസ്റ്റിൽ

മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മം​ഗളൂരു: മം​ഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (38) ആണ് കൊല്ലപ്പെട്ടത്. മാനസിക പ്രശ്നമുള്ളയാളാണ് അഷ്റഫ് എന്നും കുടുംബം പറയുന്നു. ബന്ധുക്കളുമായി അഷ്റഫ് ബന്ധം പുലർത്തിയിരുന്നില്ല. മാനസിക പ്രശ്നത്തെത്തുടർന്ന് അഷ്റഫ് പലയിടങ്ങളിൽ ചികിത്സ തേടിയിരുന്നുവെന്ന് കുടുംബം പറയുന്നു.

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് കഴിഞ്ഞദിവസം അഷ്റഫിനെ മർദ്ദിച്ചത്. മംഗളൂരു കുടുപ്പുവിലെ ഒരു മൈതാനത്ത് വച്ച് ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും അഷ്റഫിനെ ഒരു സംഘം മർദ്ദിക്കുകയായിരുന്നു.

തുടർന്ന് അവശനായ യുവാവിനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇയാൾ മലയാളം സംസാരിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. അഷ്റഫിന്റെ കുടുംബം മം​ഗളൂരുവിലെത്തിയ ശേഷം മൃത​ദേഹം വിട്ടു നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT