മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍   ഫയല്‍ ചിത്രം
Kerala

'1100 സ്‌ക്വയര്‍ ഫീറ്റ് വീടും എട്ട് സെന്റ് സ്ഥലവും'; ഭവനപദ്ധതിക്കായി ഒടുവില്‍ കോണ്‍ഗ്രസ് വയനാട്ടില്‍ ഭൂമി വാങ്ങി

മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക എന്നാണ് സൂചന. വൈകാതെ രണ്ട് ഇടങ്ങളില്‍ ഭൂമി വാങ്ങും. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് 100 വീടുകള്‍ നിര്‍മിക്കുമെന്നാണ് വിവരം.

ഭൂമി വാങ്ങാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളുവെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച ജീവനോപാധി സര്‍ക്കാര്‍ ഇപ്പോഴും നല്‍കിയിട്ടില്ല. ദുരന്തബാധിതരുടെ കടം എഴുതള്ളാന്‍ സര്‍ക്കാറോ ബാങ്കുകളോ തയ്യാറായിട്ടില്ല. ദുരന്ത ബാധിതര്‍ താമസിക്കുന്ന ഇടത്തിന്റെ വാടക കൃത്യമായി കൊടുക്കുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു. കോണ്‍ഗ്രസ് 100 ഉം യൂത്ത് കോണ്‍ഗ്രസ് 30 ഉം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

Wayanad Rehabilitation: Congress buys 3.25 acres in Kunnampatta for landslide victims' housing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

അഞ്ചുവര്‍ഷത്തിനിടെ 5,55,000 രൂപ വരെ പലിശവരുമാനം, മാസംതോറും പെന്‍ഷന്‍; അറിയാം ഈ സ്‌കീം

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

SCROLL FOR NEXT