ബി ബി ഗോപകുമാര്‍ 
Kerala

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

'എ കെ ആന്റണിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നില്ലേ'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോണ്‍ഗ്രസിലും സിപിഎമ്മിലും അസംതൃപ്തരായ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി നേതാവും ചാത്തന്നൂര്‍ എംഎല്‍എയുമായ ബി ബി ഗോപകുമാര്‍. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ ബിജെപിയില്‍ എത്തില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ കെ ആന്റണിയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നില്ലേ? ആം ആദ്മി പാര്‍ട്ടി എംപിമാരും എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നില്ലേ? കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കള്‍ ബിജെപിയില്‍ എത്തില്ലെന്നും ഉറപ്പിച്ചു പറയാനാകില്ല. അസംതൃപ്തരായ ചില എംഎല്‍എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നത് ഉറപ്പാണ്. ഭാവിയില്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ബിബി ഗോപകുമാര്‍ പറഞ്ഞു.

കേരളത്തില്‍ മുഖ്യമന്ത്രി തെരഞ്ഞെടുക്കുന്നതില്‍ ലീഗിന്റെ നിലപാടാണ് നിര്‍ണായകമായത്. ഒരു ഘട്ടത്തില്‍ സതീശനെ മാറ്റുന്നത് സ്വീകാര്യമാണോയെന്ന് ഹൈക്കമാന്‍ഡ് ലീഗിനോട് ചോദിച്ചതായാണ് പറയപ്പെടുന്നത്. അപ്പോള്‍ ആരുടെ അജണ്ടയാണ് നടപ്പിലായത്. ഇതുതന്നെയാണ് ഞങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ലീഗ് ഭരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്നല്ല ഞങ്ങള്‍ പറയുന്നത് പക്ഷെ അത് ജനാധിപത്യപരമായിരിക്കണം. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തുല്യപരിഗണന ലഭിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.

നിയമസഭയില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത് ബിജെപിയുടെ ശബ്ദമാണ്. ബിജെപി എംഎല്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദമായി മാറും. നരേന്ദ്ര മോദി ഈ രാജ്യത്തിന് വേണ്ടി ചെയ്തത് കേരളത്തിലേക്കും കൊണ്ടുവരണം. ഇനി മുതല്‍ കേരള നിയമസഭയിലും കേള്‍ക്കുന്നത് ഇതാകും. ബിജെപിയെ അകറ്റി നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ അജണ്ട, നിയമസഭയില്‍ ഞങ്ങള്‍ മൂന്ന് ബിജെപി എംഎല്‍എമാരായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.

we can’t say for sure that Ramesh Chennithala won’t join BJP- B B Gopakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് പറയുന്നത്; ശബരിമലയില്‍ സര്‍ക്കാരിന് റോളില്ലെന്ന് മുരളീധരന്‍

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

മിസ്റ്ററി ത്രില്ലറുമായി അന്ന ബെന്നും സം​ഗീത് പ്രതാപും; ചിത്രത്തിന് തുടക്കം

വീട് തകർന്ന് അഞ്ചുപേർക്ക് പരിക്ക്; കിടപ്പുരോഗിയായ സഹോദരനും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു

മറ്റ് സ്ത്രീകളുമായി ബന്ധം; ഉറക്കത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 22കാരി; വിഡിയോ വൈറല്‍