ബസ്സിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് തീപിടിച്ചു 
Kerala

വിവാഹ സംഘം സഞ്ചരിച്ച കാര്‍ ബസ്സിലിടിച്ച് തീപ്പിടിച്ചു: വധൂവരന്‍മാര്‍ക്ക് പരിക്ക്

കാസര്‍കോട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ ഓണക്കുന്നില്‍ ബസ്സിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉള്‍പ്പെടെ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു

കാസര്‍കോട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗം കത്തി നശിച്ചു. സ്വകാര്യ ബസിന്റെ പിന്‍ഭാഗവും കത്തിയിട്ടുണ്ട്.

യഥാമസമയം യാത്രക്കാരെ ഇറക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹസംഘം സഞ്ചരിച്ച ബ്‌ളാക്ക് കിയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്