തിരുവനന്തപുരം: വാഹനങ്ങള്‍ സുഗമമായും സുരക്ഷിതമായും ചലിക്കുന്നതിന് മാത്രമായി റോഡില്‍ വെള്ള വരകളാല്‍ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗമാണ് ക്യാര്യേജ് വേ എന്നത്. ഈ മാര്‍ക്കു ചെയ്തിരിക്കുന്ന ക്യാരേജ് വേയ്ക്കുള്ളില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ നിര്‍ത്തേണ്ടിവരുകയാണെങ്കില്‍ ക്യാര്യേജ് വേയുടെ അതിര്‍ത്തി വരയ്ക്ക് പുറമേ അര മീറ്ററെങ്കിലും മാറ്റി മാത്രമേ നിര്‍ത്താന്‍ പാടുള്ളു എന്നാണ് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നത്.
'ഒറ്റവരി ക്യാര്യേജ് വേകളില്‍ ക്യാര്യേജ് വേയുടെ ഇടതു വശം ചേര്‍ന്ന്, മധ്യഭാഗത്തെ വരയില്‍ നിന്നും പരമാവധി ദൂരത്തില്‍ വാഹനം പൊസിഷന്‍ ചെയ്ത് മാത്രമേ ഡ്രൈവ് ചെയ്യാന്‍ പാടുള്ളു. നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളേയോ അഭിമുഖീകരിക്കുമ്പോഴും മറ്റു കാരണങ്ങളാല്‍ മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും നമ്മുടെ വാഹനം പരമാവധി വേഗത കുറച്ച് ഇടതു വശം ചേര്‍ന്ന് മാത്രം ഓടിക്കുക.'- മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിംഗ്) റെഗുലേഷന്‍സ് 2017 ലെ ക്ലോസ് 2, 6 കളിലാണ് പ്രധാനമായും ലെയിന്‍ ട്രാഫിക്കില്‍ വാഹനങ്ങള്‍ ഓടിക്കേണ്ട സുരക്ഷിതശീലങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്.
ക്ലോസ് 2(b) പ്രകാരം വാഹനങ്ങള്‍ സുഗമമായും സുരക്ഷിതമായും ചലിക്കുന്നതിന് മാത്രമായി റോഡില്‍ വെള്ള വരകളാല്‍ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗമാണ് ക്യാര്യേജ് വേ എന്നത്.
ഈ മാര്‍ക്കു ചെയ്തിരിക്കുന്ന ക്യാരേജ് വേയ്ക്കുള്ളില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ നിര്‍ത്തേണ്ടിവരുകയാണെങ്കില്‍ ക്യാര്യേജ് വേയുടെ അതിര്‍ത്തി വരയ്ക്ക് പുറമേ അര മീറ്ററെങ്കിലും മാറ്റി മാത്രമേ നിര്‍ത്താന്‍ പാടുള്ളു.
ഒറ്റവരി ക്യാര്യേജ് വേകളില്‍ ക്യാര്യേജ് വേയുടെ ഇടതു വശം ചേര്‍ന്ന്, മധ്യഭാഗത്തെ വരയില്‍ നിന്നും പരമാവധി ദൂരത്തില്‍ വാഹനം പൊസിഷന്‍ ചെയ്ത് മാത്രമേ ഡ്രൈവ് ചെയ്യാന്‍ പാടുള്ളു.
നമ്മുടെ വാഹനത്തെ മറ്റൊരു വാഹനം മറികടക്കുമ്പോഴും വളവുകളേയോ കയറ്റങ്ങളേയോ അഭിമുഖീകരിക്കുമ്പോഴും മറ്റു കാരണങ്ങളാല്‍ മുന്നോട്ടുള്ള കാഴ്ച പരിമിതമായിരിക്കുമ്പോഴും നമ്മുടെ വാഹനം പരമാവധി വേഗത കുറച്ച് ഇടതു വശം ചേര്‍ന്ന് മാത്രം ഓടിക്കുക.
ഇരട്ട അല്ലെങ്കില്‍ കൂടുതല്‍ ക്യാര്യേജ് വേകള്‍ ഉള്ള ട്രാഫിക് വേകളില്‍ ''ലെയിന്‍ അച്ചടക്കം' നിര്‍ബന്ധമായും പാലിക്കുക.
ലെയിന്‍ ട്രാഫിക് ഡിസിപ്ലിന്‍ MV(D) Regulations 2017ലെ ക്ലോസ് 6 പ്രകാരമുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.
ഇരട്ട ക്യാര്യേജ് വേ റോഡുകളില്‍ ഇടതുവശത്തെ ക്യാര്യേജ് വേയില്‍ക്കൂടി മാത്രമേ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളു. വലതു വശത്തെ ട്രാക്ക് ഓവര്‍ ടേക്ക് ചെയ്യുന്നതിനും Ambulance പോലുള്ള എമര്‍ജെന്‍സി വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകുന്നതിന് എപ്പോഴും സ്വതന്ത്രമായി ഒഴിച്ചിട്ടു മാത്രമേ ലെയിന്‍ ട്രാഫിക്കില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളു.
ഓവര്‍ടേക്ക് ചെയ്യുമ്പോഴും ക്യാര്യേജ് വേ മാറുമ്പോഴും കൃത്യമായി ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് മാത്രമേ ഡ്രൈവ് ചെയ്യാന്‍ പാടുള്ളു.
ലെയിന്‍ ട്രാഫിക്കില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ അകത്തേയും പുറത്തേയും റിയര്‍വ്യൂ മിററുകള്‍ കൃത്യമായി ഉപയോഗിക്കാന്‍ ശീലിക്കുന്നത് അപകടരഹിത യാത്രകള്‍ക്ക് അത്യാവശ്യമാണ്.
മിററുകളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകളെപ്പറ്റി വ്യക്തമായ ധാരണയോടു കൂടി വേണം ഡ്രൈവ് ചെയ്യേണ്ടത്.
തുടര്‍ച്ചയായ പരിശീലനം ശീലങ്ങളാകും
ശീലങ്ങള്‍ സ്വഭാവവും
സ്വഭാവം ഒരു സംസ്‌കാരവും ആകും.
നമുക്കൊന്നായി നമ്മുടെ റോഡുകള്‍ സുഗമവും സുരക്ഷിതവുമാക്കാം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates