ദിവസവും കട്ടൻ ചായ കുടിച്ചോളൂ.., ഹൃദയം ഹാപ്പി ആകും

ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണപാനീയങ്ങൾ പതിവായി കഴിക്കുന്നത് രക്തക്കുഴലുകൾ ആരോ​ഗ്യകരമാകാൻ സഹായിക്കും.
Black tea
Black teaMeta AI Image
Updated on
1 min read

ട്ടൻ ചായ മിക്കവാറും ആളുകളുടെ ഒരു ശീലത്തിന്റെ ഭാ​ഗമാണ്. എന്നാൽ ശീലത്തിനപ്പുറം കട്ടൻ ചായ നമ്മുടെ ഹൃദയത്തെയും ആരോ​ഗ്യത്തോടെ സംരക്ഷിക്കുമെന്ന് ​പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ അടങ്ങിയ ഫ്ലേവനോയ്ഡുകൾ ഹൃദയാരോ​ഗ്യത്തെ മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

ആന്റിഓക്സിഡന്റുകളുടെ ഒരു കലവറയാണ് നമ്മുടെ കട്ടൻ ചായ. ബ്ലാക്ക് ടീയിലെ ആന്‍റിഓക്‌സിഡന്‍റുകളുടെ പ്രധാന സ്രോതസ്സുകളാണ് കാറ്റെച്ചിൻസ്, തേഫ്‌ലാവിൻ, തേറൂബിജിൻസ് എന്നിവയുൾപ്പെടെയുള്ള പോളിഫെനോളുകളുടെ ഗ്രൂപ്പുകൾ. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്.

2022 നവംബറിൽ ആർട്ടീരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ ഫ്ലേവനോയിഡ് അടങ്ങിയ ഭക്ഷണപാനീയങ്ങൾ പതിവായി കഴിക്കുന്ന ആളുകൾക്ക് ആരോ​ഗ്യകരമായ രക്തക്കുഴലുകൾ ഉണ്ടാകുമെന്നും, പ്രത്യേകിച്ച് പ്രായമാകുമ്പോൾ ആർട്ടറി കാൽസിഫിക്കേഷൻ സാധ്യത കുറവാണെന്നും കണ്ടെത്തിയിരുന്നു.

Black tea
ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ, അടുക്കളയിൽ നിന്ന് ഇന്നുതന്നെ ഒഴിവാക്കാം

ഫ്ലേവനോയിഡുകളുടെ ​ഗുണങ്ങൾ

ഫ്ലേവനോയിഡുകൾ ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവ കുറയ്ക്കുന്നതിനാൽ ഇത് ഹൃദ്രോ​ഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ചായ തീർത്തു കുടിക്കാത്തവരെ അപേക്ഷിച്ച്, ഒരു ദിവസം രണ്ട് മുതൽ ആറ് കപ്പ് കട്ടൻ ചായ കുടിക്കുന്ന സ്ത്രീകളിൽ ധമനികളിൽ കാൽസിഫിക്കേഷൻ ഉണ്ടാകാനുള്ള സാധ്യത 16-42 ശതമാനം കുറവാണെന്ന് കണ്ടെത്തി.

Black tea
അമിതമായ ദാഹവും മൂത്രശങ്കയും, പ്രീഡയബറ്റിസ് അവസ്ഥയെ എങ്ങനെ മറികടക്കാം

ഫ്ലേവനോയ്ഡുകൾ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ

ആപ്പിൾ, ഓറഞ്ച്, ചോക്ലേറ്റ്, റെഡ് വൈൻ, ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, കാലെ പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിലും ഫ്ലേവനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.

Summary

Drink a cup of black tea daily to reduce the risk of stroke and heart attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com