പ്രതീകാത്മക ചിത്രം 
Kerala

എന്താണ് പാസ്‌പോര്‍ട്ടിനായുള്ള പൊലീസ് വെരിഫിക്കേഷന്‍?; അപേക്ഷയുടെ നിലവിലെ സ്ഥിതി എളുപ്പം മനസ്സിലാക്കാം- വീഡിയോ  

പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പൊലീസ് വെരിഫിക്കേഷനുശേഷം മാത്രമാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പൊലീസ് വെരിഫിക്കേഷനുശേഷം മാത്രമാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്.പാസ്‌പോര്‍ട്ടിനായി  അപേക്ഷകര്‍  നല്‍കിയ വിശദാംശങ്ങളുടെ പരിശോധന നടത്തുന്നതിനെയാണ് പൊലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.അപേക്ഷകരുടെ  ക്രിമിനല്‍ പശ്ചാത്തല പരിശോധനകളാണ് പൊലീസ് വെരിഫിക്കേഷനില്‍ പ്രധാനമായി ഉള്‍പ്പെടുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്, പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. സാധാരണയായി രണ്ടു തരത്തിലാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ വിശദീകരിക്കുന്നു. 

റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ രണ്ടു റിപ്പോര്‍ട്ടുകളാണ് നല്‍കുന്നതെന്ന് പൊലീസ് വെരിഫിക്കേഷന്റെ രീതി വിശദീകരിച്ച് കൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കേരള പൊലീസ് പറയുന്നു. അപേക്ഷകനെക്കുറിച്ചുള്ള  അന്വേഷണം തൃപ്തികരമായതിനാല്‍  പാസ്‌പോര്‍ട്ട് അനുവദിക്കാമെന്ന ശുപാര്‍ശയാണ്   റെക്കമെന്റഡ് റിപ്പോര്‍ട്ട്.  അന്വേഷണത്തില്‍ അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലമോ ക്രിമിനല്‍ കേസ് വിവരങ്ങളോ വെളിവായാല്‍ നോട്ട് റെക്കമെന്റഡ് റിപ്പോര്‍ട്ട്  ആയിരിക്കും പൊലീസ് നല്‍കുക. പാസ്‌പോര്‍ട്ട് വീണ്ടും അനുവദിക്കുന്നതിനും പൊലീസ് വെരിഫിക്കേഷനുണ്ടാവുമെന്നും കുറിപ്പില്‍ പറയുന്നു.

പൊലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോല്‍ ആപ്പ് വഴി പാസ്‌പോര്‍ട്ട് അപേക്ഷയുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാം. പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകള്‍ പാസ്സ്പോര്‍ട്ട് ഓഫീസിലേക്ക് മടക്കുമ്പോള്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് SMS വഴി വിവരം നല്‍കുന്നതായും കേരള പൊലീസ് അറിയിച്ചു.

കുറിപ്പ്:

എന്താണ് പാസ്‌പോര്‍ട്ടിനായുള്ള പൊലീസ് വെരിഫിക്കേഷന്‍ ?
പുതിയ പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പൊലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുക.  പാസ്‌പോര്‍ട്ടിനായി  അപേക്ഷകര്‍  നല്‍കിയ വിശദാംശങ്ങളുടെ പരിശോധന പൊലീസ് നടത്തുന്നതിനെയാണ്  പൊലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് പൊലീസ് പരിശോധിക്കുക. അപേക്ഷകരുടെ  ക്രിമിനല്‍ പശ്ചാത്തല പരിശോധനകളാണ് പൊലീസ് വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്, പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കും. 
സാധാരണയായി രണ്ടു തരത്തിലാണ് പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട്  നല്‍കുന്നത്. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ. 
അപേക്ഷകനെക്കുറിച്ചുള്ള  അന്വേഷണം തൃപ്തികരമായതിനാല്‍  പാസ്‌പോര്‍ട്ട് അനുവദിക്കാമെന്ന ശുപാര്‍ശയാണ്   റെക്കമെന്റഡ് റിപ്പോര്‍ട്ട്.  അന്വേഷണത്തില്‍ അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലമോ ക്രിമിനല്‍ കേസ് വിവരങ്ങളോ വെളിവായാല്‍ നോട്ട് റെക്കമെന്റഡ് റിപ്പോര്‍ട്ട്  ആയിരിക്കും പൊലീസ് നല്‍കുക. പാസ്‌പോര്‍ട്ട് വീണ്ടും അനുവദിക്കുന്നതിനും പൊലീസ് വെരിഫിക്കേഷനുണ്ടാവും.
വെരിഫിക്കേഷന്‍ നടപടികളുടെ കാലതാമസം ഒഴിവാക്കാന്‍  കേരള പൊലീസ് വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പൊലീസ് വെരിഫിക്കേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് എന്നറിയപ്പെടുന്ന ആധുനിക സംവിധാനം നാഷണല്‍ ഡാറ്റാ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി ഇന്ത്യയില്‍ എവിടെയും കുറ്റകൃത്യം നടത്തി കേസില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഈ സംവിധാനം വഴി മനസ്സിലാക്കാന്‍ കഴിയും. സൂക്ഷ്മതയും കൃത്യതയും വേഗവും ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. അപേക്ഷിച്ച് 21 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തീരുമാനമാകണമെന്നാണ് വ്യവസ്ഥയെങ്കിലും 48 മുതല്‍ 72 വരെ മണിക്കൂറിനുള്ളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാസ്സ്പോര്‍ട്ട് ഓഫീസിലേക്ക്  ശുപാര്‍ശ നല്‍കാന്‍ ഇപ്പോള്‍ കേരള പൊലീസിനു കഴിയുന്നുണ്ട്.  
പൊലീസിന്റെ ഔദ്യോഗിക  ആപ്പ് ആയ പോല്‍ ആപ്പ് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാം. പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകള്‍ പാസ്സ്പോര്‍ട്ട് ഓഫീസിലേക്ക് മടക്കുമ്പോള്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് SMS വഴി വിവരം ലഭിക്കും.
പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 
https://play.google.com/store/apps/details...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT