ഹൈവേയില് വാഹനം ബ്രേക്ഡൗണ് ആയാല് എന്തു ചെയ്യണമെന്നത് പലര്ക്കുമുള്ള സംശയമാണ്. ഉയര്ന്ന വേഗത്തില് വാഹനങ്ങള്ക്ക് കടന്നുപോകാന് അനുവാദമുള്ള ഹൈവേയില് വാഹനം അലക്ഷ്യമായി നിര്ത്തിയിടുന്നത് അത്യന്തം അപകടകരമായ പ്രവൃത്തിയാണ്. അത് ചിലപ്പോള് ദുരന്തത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് മോട്ടോര് വെഹിക്കിള് ഡ്രൈവിങ് റെഗുലേഷനില് നിഷ്കര്ഷിച്ചിട്ടുള്ള കാര്യങ്ങള് ചെയ്യേണ്ടത് നിര്ബന്ധമാണെന്ന് മോട്ടോര് വാഹനവകുപ്പ് ഫെയ്സ്ബുക്കില് കുറിച്ചു.
വാഹനം എത്രയും വേഗം ക്യാരിയേജ് വേയില് നിന്ന് മാറ്റുകയാണ് പ്രധാനം. ഹസാര്ഡ് വാണിംഗ് ലാമ്പ് ഓണ് ചെയ്യണം. വാഹനത്തിന്റെ 50 മീറ്റര് പിറകിലായി റിഫ്ലെക്റ്റീവ് ട്രയാങ്കിള് റോഡില് സ്ഥാപിക്കണമെന്നും കുറിപ്പില് പറയുന്നു.
കുറിപ്പ്:
ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?
ഉയര്ന്ന വേഗത്തില് വാഹനങ്ങള് അനുവദിച്ചിട്ടുള്ള ഹൈവേയില് വാഹനം നിര്ത്തിയിടുന്നത് അത്യന്തം അപകടകരമായ പ്രവര്ത്തിയാണ്. അത് മറ്റൊരു ദുരന്തത്തിന് കാരണമായേക്കാം...
അതുകൊണ്ട് തന്നെ മോട്ടോര് വെഹിക്കിള് ഡ്രൈവിംഗ് റഗുലേഷനില് നിഷ്കര്ഷിച്ചിട്ടുള്ള പ്രവര്ത്തികള് കൃത്യമായി അനുവര്ത്തിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് ഈ വീഡിയോയില് പ്രതിപാദിച്ചിരിക്കുന്നു.
വാഹനം എത്രയും വേഗം ക്യാരിയേജ് വേയില് നിന്ന് മാറ്റേണ്ടതാണ്.
ഹസാര്ഡ് വാണിംഗ് ലാമ്പ് ഓണ് ചെയ്യണം
വാഹനത്തിന്റെ 50 മീറ്റര് പിറകിലായി റിഫ്ലെക്റ്റീവ് ട്രയാങ്കിള്, റോഡില് സ്ഥാപിക്കണം.
വാഹനം ഒരു വളവിന് ശേഷമാണെങ്കില്, വളവിനു മുന്പായി തന്നെ റിഫ്ലക്റ്റീവ് ട്രയാങ്കിള് സ്ഥാപിക്കണം
മുകളില് പറഞ്ഞവ എല്ലാം ഒരു ഡ്രൈവറുടെ ചുമതലയാണെന്ന കാര്യം പ്രത്യേകം ഓര്ക്കുമല്ലോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates