Saji Cherian  ഫയൽ
Kerala

വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം, സിനിമാ മേഖലയില്‍ സ്ത്രീസംരക്ഷണം ഒരുക്കാന്‍ ഉടന്‍ നിയമനിര്‍മ്മാണം: മന്ത്രി സജി ചെറിയാന്‍

നടിയെ ആക്രമിച്ച കേസില്‍ വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതമാര്‍ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതമാര്‍ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍. സ്ത്രീസമൂഹത്തോടൊപ്പമാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായവരെ ചേര്‍ത്തുപിടിക്കും. അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കും. വിധിയുടെ പൂര്‍ണരൂപം മനസിലാക്കിയ ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണല്ലോ മനസിലാകുന്നത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ച് എല്ലാ നിരീക്ഷണങ്ങളോടെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. വര്‍ഷങ്ങളോളം കേസില്‍ വാദം നടന്നു. വാദപ്രതിവാദങ്ങള്‍ നടന്നു. എല്ലാ നിരീക്ഷണങ്ങളും വെച്ചു കൊണ്ടാണ് കോടതി കണ്ടെത്തല്‍ നടത്തുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിക്കും. എന്തായാലും ഞങ്ങള്‍ അതിജീവിതമാര്‍ക്കൊപ്പമാണ്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയ്ക്കും യാതൊരുവിധ അപകടവും ഇല്ലാതിരിക്കാന്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആ സംരക്ഷണം ഒരുക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിലേക്ക് പോകുകയാണ്. വരുംമാസങ്ങള്‍ അതിന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്.'- സജി ചെറിയാന്‍ പറഞ്ഞു.

Actress Assault Case Verdict: Whatever the verdict, government along with the survivors, will soon enact legislation to protect women in the film industry: Minister Saji Cherian

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം, രാഹുൽ പാലക്കാട്ടേക്ക്?, സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

'മോദിജി പകുതി സമയവും രാജ്യത്തിന് പുറത്ത്, എന്തിന് രാഹുലിനെ വിമര്‍ശിക്കുന്നു'

7000 രൂപ കൈയില്‍ ഉണ്ടോ?, 12 ലക്ഷം രൂപ സമ്പാദിക്കാം; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

SCROLL FOR NEXT