​ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപിനെ വെറുതെ വിട്ടു; ആറു പ്രതികൾ കുറ്റക്കാർ

ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്
Dileep
ദിലീപ് ( Dileep )ഫെയ്സ്ബുക്ക്

സർക്കാർ പൂർണമായും അതിജീവിതയ്ക്കൊപ്പം നിൽക്കുമെന്ന് മന്ത്രി രാജീവ് ആവർത്തിച്ചു

എൽഡിഎഫ് സർക്കാർ അല്ലെങ്കിൽ ദിലീപ് അറസ്റ്റിലാകുമായിരുന്നോയെന്ന് പി രാജീവ് ചോദിച്ചു

സത്യസന്ധമായ അന്വേഷണമാണ് പൊലീസ് നടത്തിയത്

പൊലീസ് വളരെ ശക്തമായ അന്വേഷണമാണ് നടത്തിയതെന്ന് മന്ത്രി പി രാജീവ്

മുഖ്യമന്ത്രിയുമായി സംസാരിച്ചു; അപ്പീൽ നൽകും

അതിജീവിതയ്ക്ക് പൂർണമായ നീതി ലഭിക്കണമെന്നാണ് സർക്കാർ നിലപാട്

കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നിയമമന്ത്രി പി രാജീവ്

'എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ': നടി പാര്‍വതി തിരുവോത്ത്

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ': താരസംഘടന അമ്മ

അവൾക്കൊപ്പമെന്ന് ഡബ്യുസിസി

ബാലചന്ദ്രകുമാർ വന്നത് ​ഗൂഢാലോചനയുടെ ഭാ​ഗമെന്ന് അഡ്വ. രാമൻപിള്ള

ദിലീപിനെതിരെ കള്ളക്കേസെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ അഡ്വ. ബി രാമൻപിള്ള

കോടതി വിധിയിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് അതിജീവിത

വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞശേഷം കൂടുതൽ പ്രതികരണം നടത്താമെന്ന് മന്ത്രി സജി ചെറിയാൻ

ഒരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നതാണ് സർക്കാർ നിലപാട്

സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ

ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി

പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും

ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി

എനിക്കു വേണ്ടി പ്രാർത്ഥിച്ച കോടിക്കണക്കിന് പേർക്ക് നന്ദിയെന്ന് ദിലീപ്

യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ​ഗൂഢാലോചനയെന്ന് ദിലീപ്

ഒരു സംഘം ക്രിമിനൽ പൊലീസുകാർ ഇവർക്കൊപ്പം കൂട്ടുചേർന്നു

അവർക്കൊപ്പം മുതിർന്ന വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ ചേർന്നു

ക്രിമിനൽ ​ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞതിൽ നിന്നാണ് തനിക്കെതിരെ ​ഗൂഢാലോചന ആരംഭിച്ചത്

പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞു

തനിക്കെതിരായ ​ഗൂഢാലോചന കോടതിയിൽ പൊളിഞ്ഞെന്ന് ദിലീപ്

'സർവശക്തനായ ദൈവത്തിന് നന്ദി'

സത്യം തെളിഞ്ഞെന്ന് ദിലീപ്

കോടതിക്ക് പുറത്ത് ദിലീപ് ആരാധകരുടെ മധുരവിതരണം

അന്തിമ വിധിയല്ല, അപ്പീൽ നൽകുമെന്ന് മുൻ ഡിജിപി ബി സന്ധ്യ

ദിലീപ് അടക്കം 7 മുതൽ 10 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്

ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കപ്പെട്ടില്ലെന്ന് കോടതി

ശിക്ഷാവിധിയിൽ വാദം 12 ന് നടക്കും

കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കി

എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു

ഏഴാം പ്രതിയെ വെറുതെ വിട്ടു

കൂട്ടബലാത്സം​ഗം തെളിഞ്ഞതായി കോടതി

പ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് കോടതി

ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ

കോടതി നടപടികൾ ആരംഭിച്ചു

കൊച്ചി: കേരളം ഉറ്റുനോക്കുന്ന  നടിയെ ആക്രമിച്ച കേസില്‍ വിധി അല്‍പ്പസമയത്തിനകം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. നടന്‍ ദിലീപ് അടക്കം 10 പ്രതികളാണ് കേസിലുള്‍പ്പെട്ടത്. മുഖ്യ പ്രതി പള്‍സര്‍ സുനി, 8-ാം പ്രതി ദിലീപ് തുടങ്ങിയ പ്രതികളെല്ലാം രാവിലെ തന്നെ വിധി കേള്‍ക്കാനായി രാവിലെ തന്നെ കോടതി മുറിയിലെത്തിയിരുന്നു. എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് പരിസമാപ്തിയിലെത്തുന്നത്.

Dileep
'കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി'; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്.2017 ഫെബ്രുവരി 17 ന് വൈകീട്ട് സിനിമാ ഷൂട്ടിങ്ങിനായി തൃശൂരില്‍ നിന്നും എറണാകുളത്തു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെടുന്നത്. ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ഏര്‍പ്പാടു ചെയ്ത എസ് യു വിയിലാണ് നടി കൊച്ചിയിലേക്ക് വന്നത്. ഈ വാഹനം ഓടിച്ച മാര്‍ട്ടിന്‍ കേസില്‍ രണ്ടാം പ്രതിയാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനിൽകുമാറാണ് ഒന്നാം പ്രതി.

ആലുവ അത്താണിയില്‍ വെച്ച് മുഖ്യപ്രതി പള്‍സര്‍ സുനി ഓടിച്ച ടെമ്പോ ട്രാവലര്‍ എസ് യു വിയില്‍ ഇടിക്കുകയും, തുടര്‍ന്ന് സുനി വാഹനത്തില്‍ അതിക്രമിച്ചുകയറി നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിലാണ് ദിലീപ് പ്രതിയാകുന്നത്. എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.

പ്രമുഖ നടീനടന്മാരും സംവിധായകരും ഉള്‍പ്പെടെ 261 സാക്ഷികളെ വിസ്തരിക്കാന്‍ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതില്‍ സിനിമക്കാരും നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേര്‍ മൊഴിമാറ്റി. മൊഴികളില്‍ വ്യക്തത വരുത്താനുള്ള തുടര്‍വാദങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഒന്നരക്കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പൾസർ സുനി മൊഴി നൽകിയിട്ടുള്ളത്. പിടിക്കപ്പെട്ടാൽ മൂന്നര കോടി രൂപ നൽകാമെന്നും ദിലീപ് വാദ്​ഗാനം ചെയ്തു. കൃത്യം നടത്തിയതിന് 70 ലക്ഷം രൂപ ലഭിച്ചെന്നും സുനി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

Dileep
കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

കേസിലെ പ്രതികള്‍ ഇവരെല്ലാം

കേസില്‍ പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി,ബി. മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് , ചാര്‍ലി തോമസ്, നടന്‍ ദിലീപ് (പി ഗോപാലകൃഷ്ണന്‍), സനില്‍കുമാര്‍ (മേസ്തിരി സനില്‍) എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന വിഷ്ണുവിനെ മാപ്പുസാക്ഷിയാക്കി. പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 2018 മാർച്ച് എട്ടിനാണ് കേസിൽ വിചാരണ തുടങ്ങിയത്.

Summary

Actress Assault Case Verdict: Ernakulam Principal Sessions Court Judge Honey M Varghese pronounced the verdict in the actress attacked case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com