KERALA HIGH COURT file
Kerala

എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിലെ കാലതാമസത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാത്തതെന്ന് കോടതി ചോദിച്ചു.

രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ആരാഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു. കഴിഞ്ഞ 11 വര്‍ഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്.എന്നിട്ടും ഇതുവരെ തീരുമാനമെടുക്കാത്തത് എന്തുകൊണ്ടാണെന്നും എയിംസ് സ്ഥാപിക്കാന്‍ കേരളം അനുയോജ്യമല്ലേ എന്നും കോടതി ആരാഞ്ഞു.

പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള സ്ഥലം കണ്ടെത്തി തയ്യാറാക്കിയിട്ടില്ലേ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. എയിംസ് കാസര്‍കോട് കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്ന് ജോയിന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു.

Where is AIIMS? Is Kerala not suitable?; High Court against the Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 530 lottery result