Kerala

വെള്ള, നീല കാര്‍ഡുകാര്‍ക്ക് ഈ മാസം മണ്ണെണ്ണയില്ല

പിഎംജികെവൈ സ്‌കീം പ്രകാരം നവംബര്‍ വരെയുള്ള ഒരു കിലോ കടല അല്ലെങ്കില്‍ പയറിന്റെ വിതരണം ഈ മാസത്തിലും തുടരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റേഷന്‍ കട വഴി വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല. മണ്ണെണ്ണ വിതരണം പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രമായി ചുരുക്കി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. 

നോണ്‍ സബ്‌സിഡി ക്വാട്ടയില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയാല്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. 

കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെവൈ സ്‌കീം പ്രകാരം നവംബര്‍ വരെയുള്ള ഒരു കിലോ കടല അല്ലെങ്കില്‍ പയറിന്റെ വിതരണം ഈ മാസത്തിലും തുടരും. ഏഴാം തീയതി മുതലാകും ഈ മാസത്തെ റേഷന്‍ വിതരണമെന്നും അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

നീറ്റ് പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

'25 പന്തില്‍ സെഞ്ച്വറി' തൂക്കി വൈഭവ് 'ബെറ്റ്' ജയിച്ചു; പക്ഷേ, ശ്രേയസിന്റെ '22 പന്തില്‍ 100' ഇളകിയില്ല! (വിഡിയോ)

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% വര്‍ധന

SCROLL FOR NEXT