ഇന്ദിരാഗാന്ധിക്കൊപ്പം ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്രപാണ്ഡെയും  എക്‌സ്‌
Kerala

'ലോക ചരിത്രത്തില്‍ യാത്രാവിമാനം റാഞ്ചിയ ഒരേ ഒരു രാഷ്ട്രീയപാര്‍ട്ടി'; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച; എന്തായിരുന്നു 1978ലെ ആ സംഭവം?

46 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഇറങ്ങാന്‍ പോയ എയര്‍ ഇന്ത്യയുടെ ആ യാത്രാവിമാനം റാഞ്ചിയത് എന്തിനായിരുന്നു?.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യാ - പാക് അതിര്‍ത്തി ശാന്തമായെങ്കിലും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ദേശഭക്തിയിലും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്രത്തോളം പങ്ക് എന്ന വാദപ്രതിവാദത്തെ, സിപിഎം നേതാവ് എം സ്വരാജ് ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നടത്തിയ പരാമര്‍ശം പുതിയൊരു ദിശയിലേക്കാണ് തിരിച്ചുവിട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിര ഗാന്ധി ജയിലിയായപ്പോള്‍ മോചനത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനം റാഞ്ചിയ കഥയാണ് സ്വരാജ് ചൂണ്ടിക്കാട്ടിയത്. പലര്‍ക്കും പുതുമയായി മാറിയ ആ കഥ പെട്ടെന്നു തന്നെ വൈറല്‍ ആയി. 46 വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ ഇറങ്ങാന്‍ പോയ എയര്‍ ഇന്ത്യയുടെ ആ യാത്രാവിമാനം റാഞ്ചിയത് എന്തിനായിരുന്നു?.

1978 ഡിസംബര്‍ 20നായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ച ആ നാടകറാഞ്ചല്‍ ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ കോണ്‍ഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്രപാണ്ഡെയുമാണ് കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം റാഞ്ചിയത്. ആ വിമാനറാഞ്ചലിന് പിന്നില്‍ അവര്‍ക്ക് ഒരേ ഒരുലക്ഷ്യമാണ് ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ മോചനവും സഞ്ജയ് ഗാന്ധിക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നതുമായിരുന്നു അത്.

ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് പതിനഞ്ച് മിനിറ്റ് മുന്‍പ് രണ്ട് യാത്രക്കാര്‍ എഴുന്നേറ്റ് കോക്പിറ്റിലേക്ക് നടന്നു. ഈ വിമാനം ഹൈജാക്ക് ചെയ്‌തെന്ന് അവര്‍ അലറിവിളിച്ചു. സംഭവസമയം 130 യാത്രക്കാരും ജീവനക്കാരുമാണ് ആ വിമാനത്തിലുണ്ടായിരുന്നത്. ഹൈജാക്കര്‍മാരും ക്യാപ്റ്റന്‍ എംഎന്‍ ബട്ടിവാലയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, വിമാനം റദ്ദാക്കി പട്‌നയിലേക്ക് പോവുകയാണെന്ന് എയര്‍ ഹോസ്റ്റസ് യാത്രക്കാരെ അറിയിച്ചു. കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം വാരണാസിയിലേക്ക് പോവുകയാണെന്ന് അവര്‍ വീണ്ടും അറിയിച്ചു. ബട്ടിവാലയുടെ വാക്കുകള്‍ അനുസരിച്ച് പൈലറ്റും ഹൈജാക്കര്‍മാരും തമ്മിലുള്ള നാടകീയമായ ചര്‍ച്ചകള്‍ക്ക് ശേഷം, ഹൈജാക്കര്‍മാര്‍ കോക്ക്പിറ്റില്‍ നിന്ന് വന്ന് യാത്രക്കാരോട് ഇന്ദിരാഗാന്ധിയെക്കുറിച്ചും സഞ്ജയ് ഗാന്ധിയുടെ അറസ്റ്റിനെക്കുറിച്ചും വികാരഭരിതമായ പ്രസംഗങ്ങള്‍ ആരംഭിച്ചു. അവര്‍ക്കെതിരായ നടപടി ജനതാ പാര്‍ട്ടിയുടെ പ്രതികാരമാണെന്നും അവര്‍ ഗാന്ധിയന്മാരാണെന്നും അഹിംസ പിന്തുടരുന്നവരാണെന്നും പറഞ്ഞു.

വിമാനം വാരണാസിയില്‍ ലാന്‍ഡ് ചെയ്തതിനു ശേഷം, ഹൈജാക്കര്‍മാര്‍ യുപി മുഖ്യമന്ത്രി രാം നരേഷ് യാദവുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വിമാനത്തിനുള്ളില്‍ വെച്ച് തന്നെ നടത്തണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു, വിദേശ യാത്രക്കാരെ വിട്ടയക്കണമെന്ന് യാദവ് തിരിച്ച് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മണിക്കൂറുകള്‍ ചര്‍ച്ചകള്‍ തുടര്‍ന്നു. പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ നിര്‍ദ്ദേശങ്ങളും അംഗീകരിക്കാന്‍ റാഞ്ചികള്‍ തയ്യാറായില്ല.

കളിത്തോക്കുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ബന്ദികളാക്കിയത്. നാടകീയത നീണ്ട മണിക്കൂറുകള്‍ക്ക് പിന്നാലെ വിമാനം വാരാണസിയില്‍ ഇറക്കി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇന്ദിരാഗാന്ധി അനുകൂല മുദ്രാവാക്യം വിളിച്ച് ഇരുവരും കീഴടങ്ങി. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കുമെതിരായ കേസുകള്‍ പിന്‍വലിക്കുകയും ഇവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ഇരുവരും വിജയിപ്പിച്ച എംഎല്‍എ ആക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT