പള്‍സര്‍ സുനി - ദിലീപ്‌ file
Kerala

സിനിമാക്കാരുടെ പ്രിയങ്കരനായ സുനിക്കുട്ടന്‍, പേരിന് പിന്നിലും കഥകള്‍; ആരാണ് പള്‍സര്‍ സുനി?

0 വയസിന് മുന്നേ തന്നെ ലഹരി, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അധിക കാലം ഇയാള്‍ താമസിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്കും വലിയ അറിവില്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ പലതാണ്. പള്‍സര്‍ സുനിക്ക് സിനിമാ മേഖലയുമായും പ്രമുഖരുമായുമുള്ള ബന്ധമാണ് എല്ലാ കാലത്തും ചര്‍ച്ചയായിട്ടുള്ളത്. സിനിമാക്കാരുടെ സുനിക്കുട്ടനായി മാറിയ സുനില്‍ കുമാര്‍ എന്ന പെരുമ്പാവൂരുകാരനായ പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ കിട്ടണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.

പള്‍സര്‍ ബൈക്കുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നതിനാല്‍, പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയം കാരണം, ആദ്യമായി നാട്ടില്‍ പള്‍സര്‍ ബൈക്ക് വാങ്ങിയതിനാല്‍ എന്ന് തുടങ്ങി 'പള്‍സര്‍' സുനി എന്ന പേര് കിട്ടാന്‍ കാരണമായതിന്റെ കഥകള്‍ പലതാണ്. 20 വയസിന് മുന്നേ തന്നെ ലഹരി, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അധിക കാലം ഇയാള്‍ താമസിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്കും വലിയ അറിവില്ല.

എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബ് ഉണ്ടാക്കുന്നതോടെയാണ് പള്‍സര്‍ സുനി സിനിമ മേഖലയുമായി ബന്ധമുണ്ടാക്കുന്നത്. സിനിമയില്‍ നിന്നും മറ്റുമുള്ള പ്രമുഖര്‍ ബന്ധപ്പെട്ടാല്‍ ആവശ്യത്തിന് ടാക്സികള്‍ ഏര്‍പ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ക്ലബിന്റെ ഉദ്ദേശം. അങ്ങനെ സിനിമാക്കാര്‍ക്കൊപ്പമുള്ള സുനിയുടെ യാത്ര ആരംഭിച്ചു. പിന്നാലെ മലയാള സിനിമ മേഖലയിലെ പലരുടെയും വിശ്വസ്തനായി പള്‍സര്‍ സുനി മാറി. പല നായികമാരുടെയും ഡ്രൈവറായും സിനിമ സെറ്റുകളിലെ വാഹനങ്ങളോടിച്ചും മലയാള സിനിമയില്‍ കൂടുതല്‍ ബന്ധങ്ങളുണ്ടാക്കാന്‍ പള്‍സര്‍ സുനിക്ക് കഴിഞ്ഞു.

പല കേസുകളിലും പ്രതിയായ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തു. എന്നാല്‍ 2013ല്‍ ഇയാളെ പറഞ്ഞുവിട്ടതായി മുകേഷ് വ്യക്തമാക്കിയിരുന്നു. 2013 കാലത്ത് നിരവധി തവണ സുനില്‍ സുരേന്ദ്രന്‍ എന്ന പേരില്‍ പള്‍സര്‍ സുനി ദുബായ് യാത്ര നടത്തിയതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ദുബായില്‍ നടന്നിട്ടുള്ള പല അനാശാസ്യ കേസുകളിലും പള്‍സര്‍ സുനിക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. പള്‍സര്‍ ജയിലില്‍ നിന്നും അയച്ച ഒരു കത്തിനെ ചൊല്ലിയുള്ള അന്വേഷണത്തിന് ഒടുവിലാണ് കേസില്‍ ദിലീപും പ്രതിചേര്‍ക്കപ്പെടുന്നത്. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ജൂലൈ 10 ലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ദിലീപ് അറസ്റ്റിലായി.

2017 ഫെബ്രുവരി 23 മുതല്‍ നീണ്ട ഏഴര വര്‍ഷങ്ങള്‍ പള്‍സര്‍ സുനി അഴിക്കുള്ളില്‍ കഴിഞ്ഞു. ഈ കാലയളവിനിടെ പള്‍സര്‍ സുനി സമര്‍പ്പിച്ച പത്ത് ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി സമര്‍പ്പിച്ചതിന് 25,000 രൂപ പിഴയിടുകയും ചെയ്തു. ഒരിക്കല്‍ ജാമ്യ ഹര്‍ജി നല്‍കി മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം പള്‍സര്‍ സുനി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടിയെടുത്തത്. ഹൈക്കോടതിയില്‍ കൂടാതെ സുപ്രീം കോടതിയിലും പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജികള്‍ പലതവണ തള്ളിയിരുന്നു. പിന്നീട് 2024ലാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പോലും നാടകീയമായിട്ടായിരുന്നു. കോടതി മുറിക്കുള്ളില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Who is Pulsar Suni?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന; സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ എസ്‌ഐടി

ഏഴ് മികച്ച നടിമാരില്‍ അഞ്ചും മലയാളികള്‍; തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡിലും മലയാള സിനിമയുടെ കൊലത്തൂക്ക്!

'ഗാന്ധിജിയെ അവര്‍ ഇന്നും ഭയപ്പെടുന്നു, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം ഉദാഹരണം'

'അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടിക്കുന്നു', പരാതിയുമായി മക്കള്‍; നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍

'അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസമായി; ചടങ്ങ് 25 ന്, കത്ത് കിട്ടിയത് 29ന്; ഈ 'സമയനിഷ്ഠ'യെ എങ്ങനെ പ്രശംസിക്കണം?'

SCROLL FOR NEXT