പ്രതീകാത്മകം 
Kerala

നാളെയാണ്, നാളെയാണ്, നാളെയാണ്! ആരാകും 20 കോടിയുടെ ആ ഭാ​ഗ്യശാലി?

ഇതുവരെ വിറ്റത് 45 ലക്ഷം ടിക്കറ്റുകൾ. ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നാളെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റിന്റെ വിജയികളെ നാളെ അറിയാം. ഉച്ച കഴിഞ്ഞ് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 20 പേർക്ക് ഓരോ കോടി രൂപ വീതവും നൽകും. മൊത്തം 21 കോടീശ്വരൻമാരുണ്ടാകും.

ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ വിൽപ്പന തകൃതിയായി മുന്നേറുന്നു. ഇതുവരെയായി 45,34,650 ടിക്കറ്റുകൾ വിറ്റു പോയി. 8,87,140 ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് മുന്നിൽ.

തിരുവനന്തപുരത്ത് 5,33,200 ടിക്കറ്റുകളും തൃശൂരിൽ 4,97,320 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. മറ്റു ജില്ലകളിലും ടിക്കറ്റു വിൽപ്പന ​ഗണ്യമായി വർധിച്ചിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റ് വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

'വെട്ടിയത് മഴു മറന്നിരുന്നു, പക്ഷെ വെട്ടേറ്റ മരം മറന്നിരുന്നില്ല'; അജിത് കുമാറിന്റെ സസ്‌പെന്‍ഷനില്‍ എഡി തോമസ്‌

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

എണ്ണവില പൊള്ളുന്നു, വീണ്ടും നൂറ് ഡോളര്‍ തൊട്ടു; ഇന്ധനവില കൂട്ടുമോ?, സ്വര്‍ണവിലയിലും മാറ്റം

'പിഴവ് സംഭവിക്കാം, പക്ഷെ വഞ്ചന പാടില്ല'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം