പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തി ; ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ

മാതാപിതാക്കളെയും രണ്ട് കുട്ടികളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു മര്‍ദ്ദനം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000രൂപ പിഴയും ശിക്ഷ. ഷോളയൂര്‍ കോഴിക്കൂടം ഊരുനിവാസി സുന്ദരനാണ് (34) മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ എസ് മധു ശിക്ഷ വിധിച്ചത്. ഭാര്യ നിഷയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 

പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണം.വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 16 വര്‍ഷം തടവുശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. സുന്ദരന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷോളയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിഷ പരാതി നല്‍കിയിരുന്നു. 

സംഭവം നടന്ന ദിവസവും നിഷയെ സുന്ദരന്‍ മര്‍ദിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറയുന്നു. മാതാപിതാക്കളെയും രണ്ട് കുട്ടികളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു മര്‍ദ്ദനം. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചും തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിച്ചും നിഷയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല