പ്രതീകാത്മകം ഫയല്‍
Kerala

ഭാര്യ നിലത്ത്, ഭർത്താവ് തൂങ്ങിയ നിലയിൽ; വീട്ടിനുള്ളിൽ ദമ്പതികളുടെ മൃത​ദേഹം

മരിക്കാൻ പോകുകയാണെന്നു സഹോദരനെ വിളിച്ച് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയ് (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജാൻസിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മകൻ സ്കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണ കാരണം എന്നാണ് സൂചനകൾ.

താൻ മരിക്കാൻ പോകുകയാണെന്നു റോയ് സഹോദരനെ വിളിച്ചു അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണമെന്നു നാട്ടുകാർ പറയുന്നു.

ഇടുക്കിയിലുള്ള സഹോദരൻ അയൽ വീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി