കരടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ 
Kerala

മാനന്തവാടിയിൽ കരടിയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്, സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

ഇന്നലെ രാത്രിയോടെയും പല ഭാ​ഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കരടിയിറങ്ങി. വള്ളിയൂര്‍ക്കാവിനു സമീപം ജനവാസ മേഖലയിലാണ് കരടിയെ കണ്ടത്. സ്വകാര്യവ്യക്തിയുടെ വീട്ടില്‍സ്ഥാപിച്ച സിസിടിവിയിലാണ് പുലർച്ചെ രണ്ട് മണിയോടെ കരടിയുടെ ദൃശ്യം പതി‍ഞ്ഞു. 

ഇന്നലെ രാത്രിയോടെയും പല ഭാ​ഗങ്ങളിലും കരടിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിന് മുന്‍പുള്ള ദിവസവും രാത്രിയും കരടി എത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനയും പുലിയും കരടിയും കാട്ടുപന്നിയുമെല്ലാം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് വയനാട്ടിൽ പതിവ് സംഭവമായിരിക്കുകയാണ്. അതിനിടെ കരടിയേയും കണ്ടതോടെ ജനങ്ങളെ ആശങ്കയിലാക്കുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

Today's Rashi Phalam June 12 |ധനപരമായ സ്ഥിതി മെച്ചപ്പെടും; ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കും

'ദൈവത്തിന്റ ​ഗോളും നൂറ്റാണ്ടിന്റെ ​ഗോളും' പിറന്ന മണ്ണ്, മറഡോണയുടെ ഫുട്ബോൾ 'കത്തീഡ്രൽ'; ലോകകപ്പിലെ ഉദ്ഘാടന വേദി വെറുമൊരു സ്റ്റേഡിയമല്ല!

'കാപ്ച' കണ്ട് മടുത്തോ?; ഇനി റിസര്‍വേഷന്‍ ഞൊടിയിടയില്‍; ജൂലൈ പതിനഞ്ചിനകം ഐആര്‍സിടിയുടെ പുതിയ വെബ്‌സൈറ്റ്

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി; കണ്‍ട്രോള്‍ റൂം തുറന്നു

SCROLL FOR NEXT