ജനവാസകേന്ദ്രത്തില്‍ പരിഭ്രാന്തി പരത്തി വിലസിയ കാട്ടുപോത്തിന്റെ ദൃശ്യം 
Kerala

നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കാട്ടുപോത്ത്, വിലസിയത് ഒരുമാസം; വനപാലകര്‍ എത്തി കാട്ടിലേക്ക് വിട്ടു- വീഡിയോ 

ഒരുമാസത്തിലേറെ കാലമായി കൊരട്ടി, ചാലക്കുടി മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്ന കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റി വിട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒരുമാസത്തിലേറെ കാലമായി കൊരട്ടി, ചാലക്കുടി മേഖലയിലെ ജനവാസകേന്ദ്രങ്ങളില്‍ പരിഭ്രാന്തി പരത്തിയിരുന്ന കാട്ടുപോത്തിനെ കാട്ടിലേക്ക് കയറ്റി വിട്ടു. ഇന്ന് ഉച്ചയോടെ വനപാലകര്‍ പുല്ലുമുടി മലയിലേക്ക് കയറ്റി വിടുകയായിരുന്നു.

ഇന്ന് പരിയാരം ഒരപ്പനയില്‍ കാട്ടുപോത്തിറങ്ങിയത് ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തി. ജനവാസ കേന്ദ്രത്തില്‍ അപ്രതീക്ഷിതമായി കാട്ടുപോത്തിനെ കണ്ടതോടെ ജനങ്ങള്‍ ഭീതിയിലായി. മതിലുകള്‍ ചാടി ഓടി നടന്ന പോത്ത് പിന്നെ റോഡിലേക്കിറങ്ങി. വാഹനങ്ങളുടെ ശബ്ദം കേട്ട് ഭയന്ന പോത്ത് വീണ്ടും വീട്ടുപറമ്പുകളിലെത്തി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പോത്തിനെ പുല്ലുമുടി വനത്തിലേക്ക് കയറ്റിവിടുകയായിരുന്നു.

ഒരു മാസം മുന്‍പ് അടിച്ചില്ലി പൂലാനി മേഖലയിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. തുടര്‍ന്ന് കൊരട്ടിയില്‍ എത്തിയ കാട്ട് പോത്തിനെയാണ്  ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നക്കുഴി മേഖലയില്‍ കണ്ടു തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT