പടയപ്പ /ഫയല്‍ ചിത്രം 
Kerala

മതില്‍ തകര്‍ത്ത് മുറ്റത്തെത്തി 'പടയപ്പ'; ഭയന്നു വിറച്ച് ദമ്പതികള്‍;  ബന്ദികളായത് മൂന്നുമണിക്കൂർ

പിന്‍ഭാഗം ഉയരത്തില്‍ കട്ടിങ് ആയതിനാല്‍ മുന്‍വശത്തു കൂടി മാത്രമാണ് ഇവര്‍ക്കു പുറത്തിറങ്ങാന്‍ വഴിയുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറില്‍ കാട്ടുകൊമ്പന്‍ പടയപ്പയുടെ സ്വൈരവിഹാരം തുടരുകയാണ്. കഴിഞ്ഞദിവസം അര്‍ധരാത്രി മൂന്നാര്‍ കോളനിയിലെ ശിവയുടെ വീട്ടുമുറ്റത്തെത്തിയ പടയപ്പ, ശിവയെയും ഭാര്യയെയും മൂന്നു മണിക്കൂറോളമാണ് ബന്ദിയാക്കിയത്. 

രാത്രി 11 മണിയോടെ, ശിവയുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മുറ്റത്തു കയറി വാഴ തിന്നാന്‍ ആരംഭിച്ചു. ശിവയും ഭാര്യ മുത്തും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പിന്‍ഭാഗം ഉയരത്തില്‍ കട്ടിങ് ആയതിനാല്‍ മുന്‍വശത്തു കൂടി മാത്രമാണ് ഇവര്‍ക്കു പുറത്തിറങ്ങാന്‍ വഴിയുള്ളത്. 

ആന മുറ്റത്തു നിലയുറപ്പിച്ചതോടെ ഇരുവരും ഭയന്നുവിറച്ച് വീടിനുള്ളില്‍ കഴിഞ്ഞുകൂടി. പുലര്‍ച്ചെ രണ്ടിനു സമീപവാസികള്‍ പന്തം കൊളുത്തിയും ഒച്ചവച്ചുമാണ് ആനയെ മുറ്റത്തു നിന്നും അകറ്റിയത്. രണ്ടാഴ്ചയോളമായി പടയപ്പ മൂന്നാര്‍ ടൗണിലും ചുറ്റുവട്ടത്തും തന്നെ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം