രം​ഗൻ 
Kerala

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; കശുവണ്ടി പെറുക്കാൻ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു 

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രം​ഗൻ (65) ആണ് മരിച്ചത്. കശുവണ്ടി പെറുക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.

ഇന്നലെ വൈകീട്ടാണ് സംഭവം. കാടിനോട് ചേർന്നുള്ള കശുമാങ്ങ തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ‌ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 

ഇക്കൊല്ലം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT