വീഡിയോ ദൃശ്യത്തിൽ നിന്ന് 
Kerala

മലക്കപ്പാറ യു പി സ്‌കൂളില്‍ കാട്ടാനയിറങ്ങി; അലമാരികളും സ്‌റ്റോര്‍ റൂമും തകര്‍ത്തു ( വീഡിയോ)

മലക്കപ്പാറ ഗവ.യു പി സ്‌കൂളില്‍ കാട്ടാനയിറങ്ങി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മലക്കപ്പാറ ഗവ.യു പി സ്‌കൂളില്‍ കാട്ടാനയിറങ്ങി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. സ്‌കൂളിലെ അലമാരികളും സ്‌റ്റോര്‍ റൂമും തകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. 

ഏതാനും ദിവസം മുമ്പ് അതിർത്തിഗ്രാമത്തിൽ വനംവകുപ്പിന്റെ പുതിയ ചെക്ക് പോസ്റ്റ് നിർമിക്കുന്ന ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി നിർമാണത്തൊഴിലാളികൾ താമസിച്ച ഷെഡ്ഡും വെള്ളം സൂക്ഷിച്ചിരുന്ന ടാങ്കും തകർക്കാൻ ശ്രമിച്ചിരുന്നു. ആനയുടെ കുത്തേറ്റ ടാങ്കിന് ദ്വാരംവീണു. 

തൊഴിലാളികൾ ബഹളംവെച്ച് പടക്കം പൊട്ടിച്ചപ്പോൾ ആനകൾ കാട്ടിലേക്ക് കയറിപ്പോയി. വേനൽ കടുത്തുതുടങ്ങിയപ്പോൾ ആനകൾ പതിവായി ജനവാസകേന്ദ്രത്തിലേക്കിറങ്ങുന്നത് മലക്കപ്പാറ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

'ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോള്‍ 19 വയസാണെനിക്ക്, കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റേതാണ്'

37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗം; പൊട്ടിക്കരഞ്ഞ് ധ്യാന്‍; പിണക്കവും ഇണക്കവും ശീലമാക്കിയ അച്ഛനും മകനും

'സിഐഎയെ പേടിച്ച സിനിമാക്കാരന്‍'

IIM Kozhikode: ചീഫ് മാനേജർ മുതൽ ജൂനിയർ അക്കൗണ്ടന്റ് വരെ നിരവധി ഒഴിവുകൾ

SCROLL FOR NEXT