പരിക്കേറ്റ യുവതി 
Kerala

അട്ടപ്പാടിയില്‍ രണ്ടിടത്ത് കാട്ടാന ആക്രമണം: മൂന്നുപേര്‍ക്ക് പരിക്ക്

ഗൂളിക്കടവ് എന്ന സ്ഥലത്ത് ഓട്ടോറിക്ഷാ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടിടത്തായി കാട്ടാന ആക്രമണം. മുള്ളിയില്‍ പുഴയ്ക്കരികെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളിങ്കീരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗൂളിക്കടവ് എന്ന സ്ഥലത്ത് ഓട്ടോറിക്ഷാ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്.

അട്ടപ്പാടി മുള്ളിയില്‍ പുലര്‍ച്ചെയാണ് വെള്ളിങ്കീരിയെന്ന ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചത്. പുഴയ്ക്ക് അരികിലേക്ക് പോകുമ്പോഴാണ് വെള്ളിങ്കീരിക്കു നേരെ ആക്രമണം ഉണ്ടായത്.

അട്ടപ്പാടി ചിറ്റൂര്‍ ഗൂളിക്കടവില്‍ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രണ്ടുപേര്‍ക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഓട്ടോയാത്രക്കാരിയായ മിനി ഷാജി, ഓട്ടോ ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Wild elephant attacks in two places in Attappadi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

അമേരിക്ക- ഇറാന്‍ യുദ്ധം; കുതിച്ചുയര്‍ന്ന് എണ്ണവില, 95 ഡോളറിലേക്ക്, ഇന്ധനവില കൂടുമോ?

മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

സ്‌പെയിനിന് പുട്ടുപൊടി, അര്‍ജന്റീനയ്ക്ക് പായസം മിക്‌സ്..., ഓരോ ഗോള്‍ വീഴുമ്പോഴും ഓഫര്‍; സോക്കര്‍ ഇലവനുമായി സപ്ലൈകോ

നിപ രോഗിയുടെ നില ഗുരുതരം, നാളെ ഹാജരാകാനാകില്ലെന്ന് വീണ, ലോകം ഇനി കാല്‍പ്പന്തിനുപിന്നാലെ ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT