സഞ്ജീവ്, കാലടി സര്‍വകലാശാലയിലെ സമരം  
Kerala

'മാപ്പും ഒരു കോപ്പും പറയാനില്ല', സമരം തുടരും; കാലടി സർവകലാശാല സിൻഡിക്കേറ്റ് നിർദേശം തള്ളി എസ്എഫ്ഐ

സമരം നടത്തുന്നത് സവർക്കറുടെ പിന്മുറക്കാരല്ല, ഭ​ഗത് സിങിന്റെ പിന്മുറക്കാരാണെന്ന് ഡിവൈഎഫ്ഐ നേതാവ് എം വിജിൻ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സമരം നടത്തിയതിന് നടപടി നേരിട്ട വിദ്യാർത്ഥികൾ മാപ്പും ഒരു കോപ്പും പറയാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. മാപ്പു പറയാൻ നിങ്ങൾ വേറെ ആരെയെങ്കിലും നോക്കണമെന്നാണ് സിസ തോമസിനോട് പറയാനുള്ളത്. ആർഎസ്എസുകാരോ, റോജി എം ജോണോ പറയുമായിരിക്കും. എന്നാൽ എസ്എഫ്ഐ ഈ വിഷയത്തിൽ ഒരു മാപ്പും പറയില്ലെന്ന് സഞ്ജീവ് വ്യക്തമാക്കി.

വിദ്യാർത്ഥികൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ കുട്ടികൾ ചെയ്ത തെറ്റ് എന്താണെന്ന് അവർ ആദ്യം പറയട്ടെ. വിദ്യാർത്ഥികൾ ശവമഞ്ചഘോഷയാത്ര നടത്തി, ഇവർ തെറ്റു ചെയ്തിരിക്കുന്നു, മാപ്പെഴുതി നൽകുകയും മാതാപിതാക്കളെ കൊണ്ടുവരികയും ചെയ്താൽ മാപ്പു നൽകാമെന്നൊക്കെയാണ് അവർ പറയുന്നത്. അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല.

വിദ്യാർത്ഥികൾ രാപ്പകൽ സമരവും അനിശ്ചിത കാല നിരാഹാര സമരവും തുടരുക തന്നെ ചെയ്യും. 16 പേരെയും തിരിച്ചെടുക്കുന്നതു വരെ സമരം തുടരും. ഒരു മാപ്പും ആരും സിസ തോമസിനോട് പറയാൻ പോകുന്നില്ല. സിസ തോമസിനെക്കൊണ്ട് തിരിച്ച് അതു പറയിപ്പിക്കാനുള്ള പണി ഞങ്ങളെടുത്തോളാമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. കാലടി സർവകലാശാലയിൽ സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 64 ദിവസമായി സസ്‌പെൻഷനിൽ തുടരുന്നത്.

സമരം നടത്തുന്നത് സവർക്കറുടെ പിന്മുറക്കാരല്ല, ഭ​ഗത് സിങിന്റെ പിന്മുറക്കാരാണെന്ന് ഡിവൈഎഫ്ഐ നേതാവ് എം വിജിൻ പറഞ്ഞു. ആർഎസ്എസുകാർക്ക് മാപ്പ് എഴുതിക്കൊടുക്കാൻ എപ്പോഴും തോന്നിക്കൊണ്ടിരിക്കും. എന്നാൽ സമരം നടത്തുന്ന വിദ്യാർത്ഥികൾ അങ്ങനെയല്ല. നടപടി നേരിട്ട 16 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കുന്നതുവരെ സമരം തുടരും. ആ സമരത്തിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകുമെന്നും വിജിൻ കൂട്ടിച്ചേർത്തു.

മാപ്പപേക്ഷ നൽകിയാൽ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് അറിയിച്ചിരുന്നു. 12 പേരും മാപ്പപേക്ഷ നൽകണം. എങ്കിൽ മാത്രമാകും തിരിച്ചെടുക്കുക എന്നാണ് സിൻഡിക്കേറ്റ് നിബന്ധന മുന്നോട്ടുവെച്ചത്. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്‍റ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.

Will not apologize, protest will continue; SFI rejects Kalady University Syndicate's directive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്'; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

തിരുവനന്തപുരത്ത് കാണാതായ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം ചാക്കില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍

'ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ'

2 സെഞ്ച്വറി കൂട്ടുകെട്ടുകള്‍; കേരളത്തിനെതിരെ ഗുജറാത്തിന് മുന്‍തൂക്കം