Kerala High Court ഫയൽ
Kerala

മന്ത്രവാദവും ആഭിചാരവും: പ്രത്യേക സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം

അന്ധവിശ്വാസ വിരുദ്ധ നിയമത്തിനുള്ള നടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നത് കണക്കിലെടുത്താണ് ഇടക്കാല സംവിധാനമെന്ന നിലയില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനുള്ള നിര്‍ദേശം ഹൈക്കോടതി മുന്നോട്ടുവച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നതു സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉചിതമായ നടപടിയെടുക്കാനായി കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നല്‍കുമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് വിഎ ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫെബ്രുവരി പത്തിന് പരിഗണിക്കാന്‍ മാറ്റി.

അന്ധവിശ്വാസ വിരുദ്ധ നിയമത്തിനുള്ള നടപടികള്‍ക്ക് കാലതാമസമുണ്ടാകുന്നത് കണക്കിലെടുത്താണ് ഇടക്കാല സംവിധാനമെന്ന നിലയില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനുള്ള നിര്‍ദേശം ഹൈക്കോടതി മുന്നോട്ടുവച്ചത്. പുതിയ നിയമം നിര്‍മിക്കുന്ന നടപടികള്‍ തുടരുന്നതിന് ഇത് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി.

നിലവിലെ നിയമങ്ങള്‍ മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും തടയാന്‍ പര്യാപ്തമാണെന്ന സര്‍ക്കാര്‍ നിലപാടും കോടതി കണക്കിലെടുത്തു. മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും തടയാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദം സംഘം നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

Witchcraft and black magic: Directive issued to form special cell

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നു'; കണ്ഠരര് രാജീവര് റിമാൻഡില്‍, കട്ടിളപ്പാളി കേസില്‍ 13-ാം പ്രതി

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് പതിച്ച് അപകടം, 9 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

രാത്രിയില്‍ എലിവിഷം ഓര്‍ഡര്‍ ചെയ്ത് യുവതി; ഡെലിവറി ബോയ്‌യുടെ ഇടപെടലില്‍ രക്ഷപെട്ടത് ഒരു ജീവന്‍-വിഡിയോ

ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, ഒറ്റപ്പെട്ട് ഇറാന്‍; പ്രക്ഷോഭങ്ങളില്‍ 42 മരണം; ട്രംപിന്റെ കൈകളില്‍ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെന്ന് പരമോന്നത നേതാവ്

SCROLL FOR NEXT