Woman arrested visa case 
Kerala

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

യുവാക്കളില്‍ നിന്ന് തട്ടിയെടുത്തത് 8,95,000 രൂപ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ന്യൂസിലന്‍ഡില്‍ ജോലി അവസരം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവതി പിടിയില്‍. വെങ്ങിണിശ്ശേരി സ്വദേശിനി ബ്ലസി അനീഷ് (34) ആണ് അറസ്റ്റിലായത്. കോഴിക്കോട് പുതിയറ തിരുമംഗലത്ത് വീട്ടില്‍ ഷമല്‍ രാജ്, സുഹൃത്ത് നോബിള്‍ എന്നിവരില്‍ നിന്നായി 8,95,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പിടിയിലായി. ഷമല്‍ രാജില്‍ നിന്ന് 4 ലക്ഷം രൂപയും, നോബിളില്‍ നിന്ന് 4.95 ലക്ഷം രൂപയും 2025 ജനുവരി 9 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ പലപ്പോഴായി ബ്ലസി അനീഷ് കൈപ്പറ്റുകയായിരുന്നു. എന്നാല്‍, വിസ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ യുവതി തട്ടിപ്പ് നടത്തുകയായിരുന്നു.

തട്ടിപ്പ് മനസിലാക്കിയ ഷമല്‍ രാജ് ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും. തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാര്‍ ഐ പി എസിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ബ്ലസി അനീഷിനെ അറസ്റ്റ് ചെയ്തത്.

Woman arrested for allegedly defrauding New Zealand with job offer Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

ഷംഷാദ് ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം; രണ്ട് പേര്‍ പിടിയില്‍

മദ്യപിച്ചിട്ടുണ്ടോ, യാത്രമുടങ്ങും; മദ്യപിച്ചവരെ അകറ്റി നിര്‍ത്താന്‍ കെഎസ്ആര്‍ടിസി

ഹരിയാനയില്‍ 25 ലക്ഷത്തിന്റെ വോട്ടുകൊള്ള, ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

എസ്ഐആറുമായി സഹകരിക്കണം, പ്രവാസികൾ പ്രവാസികള്‍ക്ക് ഒണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്താം; പിന്തുണയുമായി സിറോ മലബാര്‍ സഭ

SCROLL FOR NEXT