യുവതി എഴുതിയ കുറിപ്പിലാണ് ആരോപണങ്ങളുള്ളത് പ്രതീകാത്മക ചിത്രം
Kerala

മുന്‍ഭര്‍ത്താവ് കൈയും കാലും കെട്ടിയിട്ട് നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

വട്ടിയൂര്‍ക്കാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെതിരെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഭര്‍ത്താവിനെതിരെ ആരോപണം. നാല് ദിവസം മുമ്പ് വിവാഹമോചിതയായ യുവതിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ 45കാരനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യുവതി എഴുതിയ കുറിപ്പിലാണ് ആരോപണങ്ങളുള്ളത്. കൈയും കാലും കെട്ടിയിട്ട് നഗ്‌നചിത്രം എടുത്ത് സുഹൃത്തിന് അയച്ചുകൊടുത്തെന്നും പീഡിപ്പിച്ചെന്നുമാണ് യുവതി കുറിപ്പില്‍ പറയുന്നത്. നിരവധി ആരോപണങ്ങള്‍ മുന്‍ഭര്‍ത്താവിനെതിരെ യുവതി ഉന്നയിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോക്‌സോ കേസിലുള്‍പ്പെടെ പ്രതിയാണ് 45കാരന്‍. കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്നു വിവാഹമോചനം ലഭിച്ച യുവതി മകളുമൊത്തായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയെ ഉപദ്രവിച്ച ശേഷം നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചെന്നും കുറിപ്പില്‍ പറയുന്നു. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT