ജര്‍മി 
Kerala

മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്

മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാല്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്കു വീണു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുന്‍പ് ഭര്‍ത്താവില്‍ നിന്നു ഇവര്‍ വിവാഹ മോചനം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT