Car accident 
Kerala

കവടിയാറിൽ ഫുട്പാത്തിലേക്ക് കാർ ഇരച്ചുകയറി, കൂട്ടയിടി; കാൽനടയാത്രികയായ യുവതി മരിച്ചു

പാലക്കാട് സ്വദേശി നൗഷിക ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു യുവതി മരിച്ചു.

പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭര്‍ത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുപേരെയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Woman dies in car accident in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭയിൽ ചെളിവെള്ള കുപ്പിയുമായി പിണറായി വിജയൻ; ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിനജലമെന്ന് പ്രതിപക്ഷം; പരിശോധിക്കാമെന്ന് രമേശ് ചെന്നിത്തല

'അലൂമിനിയം പട്ടേല്‍'; മുരളീധരനില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല, വിടുവായത്തം നിര്‍ത്തൂ'; മറുപടിയുമായി വീണ ജോര്‍ജ്

ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കെസി വേണുഗോപാൽ; 'ബജറ്റ് രഹസ്യം' എന്ന് രമേശ് ചെന്നിത്തല

'സത്യം പറ, ഇത് രാജുവേട്ടനല്ലേ..?'; 'അമ്മയെ നന്നാക്കാന്‍' മല്ലികയുടെ കുറിപ്പ്; 'ഇംഗ്ലീഷ്' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പടയപ്പക്ക് എന്ത് ഷൂട്ടിങ്! തെലുങ്കു സിനിമയുടെ ലൊക്കേഷനിലേക്ക് 'മാസ്സ് എൻട്രി'