പ്രതീകാത്മക ചിത്രം 
Kerala

കാമുകന്‍ സ്ത്രീധനമായി ചോദിച്ചത് ബൈക്ക്; വാങ്ങി നല്‍കാനായില്ല; കല്യാണത്തില്‍ നിന്ന് പിന്‍മാറി; വിവാഹദിവസം വധു ജീവനൊടുക്കി

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കല്യാണത്തില്‍ നിന്ന് യുവാവ് പിന്‍മാറി. മനോവിഷമത്തില്‍ 22 കാരി വിവാഹദിവസം ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കല്യാണത്തില്‍ നിന്ന് യുവാവ് പിന്‍മാറി. മനോവിഷമത്തില്‍ 22 കാരി വിവാഹദിവസം ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 

വിവാഹത്തിന് സ്ത്രീധനമായി വരന്‍ ബൈക്കായിരുന്നു ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് യുവാവ് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. വിധവയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക്് മോട്ടോര്‍ സൈക്കിളും മറ്റും വാങ്ങാനുള്ള പണം ഇല്ലായിരുന്നെന്നും പൊലീസ് പറയുന്നു.

യുവതിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇത് കുടുംബാംഗങ്ങള്‍ അറിഞ്ഞതോടെ കല്യാണം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് വരനും കുടുംബാംഗങ്ങളും സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ ബൈക്ക് നല്‍കാനുള്ള ശേഷി ഇല്ലെന്ന് ഇവര്‍ വരന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ ഇത് കേള്‍ക്കാ്ന്‍ അവര്‍ തയ്യാറായില്ല. അതിനിടെ പൗരപ്രമുഖന്റെ നേതൃത്വത്തില്‍ ഇരുവരുമായി ചര്‍ച്ച നടത്തിയെങ്കിലും ബൈക്ക് ഇല്ലാതെ വിവാഹത്തിന് തയ്യാറല്ലെന്ന് യുവാവ് അറിയിച്ചു.

ഇതോടെ കടുത്ത മനോവിഷമത്തിലായ യുവതി വീട്ടിലെ സീലീങ് ഫാനില്‍ തുങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT