വീഡിയോ ദൃശ്യം 
Kerala

ബസ് യാത്രയ്ക്കിടെ തുടര്‍ച്ചയായി ശല്യം ചെയ്തു; ഇടിച്ചിട്ട് യാത്രക്കാരി

നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ശല്യം തുടര്‍ന്നതോടെയാണ് യുവതി ഇയാളെ ശാരീരികമായി നേരിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ഇടിച്ചിട്ട് യാത്രക്കാരി. വയനാട്ടില്‍ പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ശല്യം തുടര്‍ന്നതോടെയാണ് യുവതി ഇയാളെ ശാരീരികമായി നേരിട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പനമരം കാപ്പുഞ്ചാല്‍ സ്വദേശി സന്ധ്യയാണ് ശല്യം ചെയ്ത പൂവാലനെ കൈകാര്യം ചെയ്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുന്‍വശത്തെ വാതിലിനു സമീപമുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍നിന്നാണു മദ്യപന്‍ ഇതേ ബസില്‍ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നു യുവതി പറയുന്നു. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല.

ഒടുവില്‍ സഹയാത്രികരും കണ്ടക്ടറും യുവതിയെ പിന്തുണച്ചതോടെ മദ്യപന്‍ ബസില്‍നിന്ന് ഇറങ്ങി. ഈ സമയത്തും അയാള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ബസിനു മുന്നില്‍ കയറിനിന്നു തടയുകയും ചെയ്തു. പിന്നീട് ബസിനരികിലെത്തി കമ്പിക്കു മുകളിലൂടെ കയ്യിട്ടു സന്ധ്യയുടെ ദേഹത്തു തോണ്ടി. ഇതോടെയാണു യുവതി ചാടിയിറങ്ങി മദ്യപനെ കായികമായി നേരിട്ടത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT