snake bite പ്രതീകാത്മക ചിത്രം
Kerala

സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോള്‍ കയ്യില്‍ എന്തോ കുത്തി, നോക്കിയപ്പോള്‍ മുന്നില്‍ പാമ്പിന്റെ തല; യുവതി ആശുപത്രിയില്‍

സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെ യുവതിയെ പാമ്പ് കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാന്റുപറമ്പില്‍ സോനു തോമസിനാണ് (28) കടിയേറ്റത്. സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പാണ് യുവതിയെ കടിച്ചത്.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ സ്‌കാനിങ് സെന്ററില്‍ ജോലിക്കു പോകുന്നതിനിടെയാണ് കയ്യില്‍ എന്തോ കുത്തിയതായി സോനുവിന് തോന്നിയത്. സ്‌കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് പാമ്പിന്റെ തല ഉയര്‍ന്നു വരുന്നതു കണ്ടത്.

കയ്യില്‍ നോക്കിയപ്പോള്‍ ചോര പൊടിയുന്നതു കണ്ടു. ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സോനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് അണലിയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും സോനു പറഞ്ഞു.

Woman hospitalized after snake bite while riding scooter to work

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ; അനുനയ നീക്കം സജീവം

'ഡയലോഗ് തെറ്റിയാല്‍ പുതുമുഖമായ എന്നോട് സോറി സാര്‍ എന്ന് പറയും'; ഇന്ദ്രന്‍സിനെക്കുറിച്ച് വിഷ്ണു അഗസ്ത്യ

ബമ്പർ ഫിറ്റിംഗിന് എംവിഡിയുടെ 5000 രൂപയുടെ ചലാൻ; വോട്ട് ചെയ്തവർക്ക് തന്നെ സ്വന്തം സർക്കാരിന്റെ വക 'സർപ്രൈസ് പണി'; വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഇരട്ടപ്പദവി ഒന്നിച്ച് കൊണ്ടുപോകാൻ പ്രയാസം'; കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് അഡ്വ. സണ്ണി ജോസഫ്