Woman Injured in Wild Elephant Attack in Athirappilly. 
Kerala

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മയുടെ കൈയ്ക്കും മൂക്കിനും പരിക്ക്

ഭർത്താവിന്റെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് നിർത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. അതിരപ്പിള്ളി പ്ലാന്റേഷൻ മൂന്നാം ബ്ലോക്ക് ക്വാർട്ടേഴ്‌സിലെ റിൻസിക്കാണ് (34) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ കൊരട്ടിയിലെ ലത്തീൻ പള്ളിയിൽ പോയി മടങ്ങുന്നതിനിടെ വെറ്റിലപ്പാറ പാലത്തിന് സമീപത്തുവെച്ചാണ് സംഭവം.

ഭർത്താവിന്റെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് നിർത്തി. തുടർന്ന് ബൈക്കിൽ നിന്നിറങ്ങി റോഡിൽ നിൽക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് റിൻസിയെ അടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ റിൻസിയുടെ ഇടതുകൈയ്ക്കും മൂക്കിനും പരിക്കേറ്റു. തുടർന്ന് ഇവരെ ചാലക്കുടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളിയാണ് റിൻസി.

Woman Injured in Wild Elephant Attack in Athirappilly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അപ്രധാന വിഷയങ്ങളിൽ തൂങ്ങി മുഖ്യമന്ത്രി ഒളിച്ചോടുന്നു, വൈദ്യുതി കരാർ പകൽക്കൊള്ള'

ആലപ്പുഴയിൽ പക്ഷിപ്പനി; കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; മനുഷ്യരിലേക്കും പകരാൻ സാധ്യത

'എനിക്ക് ഭയമുണ്ട്'... നാടുപേക്ഷിച്ച് ബില്‍കിസ് ബാനുവും കുടുംബവും!

മരണാനന്തര ചടങ്ങിൽ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി പിടിയിൽ

അബദ്ധത്തിൽ അതിർത്തി കടന്നു; ബംഗ്ലാദേശ് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാൻ തിരിച്ചെത്തി