ലൈഫ് പദ്ധതിക്കായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തി; പഞ്ചായത്ത് ഓഫീസില്‍ സ്ത്രീയെ പൂട്ടിയിട്ടു; വിഇഒയ്‌ക്കെതിരെ കേസ് ടെലിവിഷന്‍ ദൃശ്യം
Kerala

ലൈഫ് പദ്ധതിക്കായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തി; പഞ്ചായത്ത് ഓഫീസില്‍ സ്ത്രീയെ പൂട്ടിയിട്ടു; വിഇഒയ്‌ക്കെതിരെ കേസ്

സാവിത്രിയുടെ പരാതിയില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രിയുടെ പരാതിയില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു.

പരാതിക്കടിസ്ഥാനമായ സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ കഴിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താന്‍ നല്‍കിയ രേഖകള്‍ തിരികെ ആവശ്യപ്പെട്ടാണ് സാവിത്രി ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. നല്‍കിയ എല്ലാ രേഖകളും നല്‍കാത്തതിനെ തുടര്‍ന്ന് സാവിത്രി അവിടെ കുത്തിയിരിപ്പ് സമരം തുടങ്ങി. അതിനിടെ വിഇഒ അതിനിടെ വാതില്‍ പൂട്ടിപുറത്തേക്ക് പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സാവിത്രി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് വിഇഒയ്‌ക്കെതിരെ കേസ് എടുത്തത്. വിഇഒ നല്‍കിയ പരാതിയില്‍ സാവിത്രിക്കെതിരെയും പൊലിസ് കേസ് എടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആശയങ്ങളുടെ പ്രവാഹം, കാലഹരണപ്പെടാത്ത സ്വപ്‌നങ്ങള്‍'; ആരായിരുന്നു ഡോ. എംപി പരമേശ്വരന്‍?

നാലാം ലോകവും എംപി പരമേശ്വരനും: വികസന സങ്കൽപ്പങ്ങളെയും മാർക്സിസ്റ്റ് സൈദ്ധാന്തികതയെയും തിരുത്തിയെഴുതിയ വിപ്ലവ കാഴ്ചപ്പാട്

ഇനി 'കേരളം'; സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി മാറ്റുന്ന ബിൽ ലോക്സഭ പാസ്സാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 532 lottery result

മഴക്കാലത്തെ സന്ധിവേദനയ്ക്ക് പരിഹാരം; മഞ്ഞൾ ചായ എങ്ങനെ തയ്യാറാക്കാം