Kerala

ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണു: വനിത ഫോട്ടോ​ഗ്രാഫർ മരിച്ചു

വഞ്ചിക്കുളത്തിനെ സമീപത്തുവച്ച് ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ് സ്‌കൂട്ടര്‍യാത്രികയായ യുവതി മരിച്ചു. ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍ പിബി ബിനിമോള്‍ (43) ആണ് മരിച്ചത്. ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.

വഞ്ചിക്കുളത്തിനെ സമീപത്തുവച്ച് ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെയാണ് അപകടമുണ്ടായത്. ബിനിമോൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് താഴെ വീണ ബിനിമോളുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓടി കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോള്‍ നേരത്തെ മെര്‍ലിന്‍ ഹോട്ടലിന് സമീപം പെര്‍ഫക്ട് ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നു. പി.എസ്. ഡെന്നിയാണ് ഭർത്താവ്. ആഷ്‌ന, ആല്‍ഡ്രിന്‍, അര്‍ജ്ജുന രശ്മി എന്നിവർ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും